കാ​ഠ്മ​ണ്ഡു​വി​ലെ നൈ​റ്റ്ക്ല​ബി​ല്‍ ഉ​ല്ല​സി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി ! വീ​ഡി​യോ വൈ​റ​ല്‍; ഒ​പ്പ​മു​ള്ള വ​നി​ത നി​സ്സാ​ര​ക്കാ​രി​യ​ല്ല…

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി കാ​ഠ്മ​ണ്ഡു​വി​ലെ നൈ​റ്റ് ക്ല​ബി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​ന്റെ വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ രാ​ഷ്ട്രീ​യ വി​വാ​ദം.

വീ​ഡി​യോ വൈ​റ​ല്‍ ആ​യ​തി​നു പി​ന്നാ​ലെ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി​യും പ്ര​തി​രോ​ധി​ച്ച് കോ​ണ്‍​ഗ്ര​സും രം​ഗ​ത്തു​വ​ന്നു.

നേ​പ്പാ​ളി ത​ല​സ്ഥാ​ന​ത്തെ നി​ശാ​ക്ല​ബി​ലെ പാ​ര്‍​ട്ടി​യി​ല്‍ രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

രാ​ഹു​ലി​നു സ​മീ​പ​മു​ള്ള​വ​ര്‍ മ​ദ്യ​പി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ന്റെ ആ​ധി​കാ​രി​ക​ത വ്യ​ക്ത​മ​ല്ല.

സു​ഹൃ​ത്തി​ന്റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഹു​ല്‍ കാ​ഠ്മ​ണ്ഡു​വി​ല്‍ എ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് രാ​ഹു​ല്‍ കാ​ഠ്മ​ണ്ഡു​വി​ല്‍ എ​ത്തി​യ​താ​യി നേ​പ്പാ​ളി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

മ്യാ​ന്‍​മ​റി​ലെ മു​ന്‍ നേ​പ്പാ​ളി അം​ബാ​സ​ഡ​ര്‍ ഭീം ​ഉ​ദാ​സി​ന്റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഹു​ല്‍ എ​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

രാ​ഹു​ലി​ന്റെ വീ​ഡി​യോ ബി​ജെ​പി ഐ​ടി ഇ​ന്‍ ചാ​ര്‍​ജ് അ​മി​ത് മാ​ള​വ്യ ട്വി​റ്റ​റി​ല്‍ ഷെ​യ​ര്‍ ചെ​യ്തു. മും​ബൈ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ള്‍ രാ​ഹു​ല്‍ നി​ശാ ക്ല​ബി​ല്‍ ആ​യി​രു​ന്നെ​ന്ന് മാ​ള​വ്യ പ​റ​ഞ്ഞു.

സ്വ​ന്തം പാ​ര്‍​ട്ടി ത​ക​ര്‍​ന്നു​കി​ട​ക്കു​മ്പോ​ഴും രാ​ഹു​ല്‍ നി​ശാ​ക്ല​ബി​ല്‍ ത​ന്നെ. സ്ഥി​ര​ത​യു​ള്ള​യാ​ളാ​ണ് രാ​ഹു​ലെ​ന്ന് അ​മി​ത് മാ​ള​വ്യ പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം ക്ഷ​ണം ല​ഭി​ച്ച​ത് അ​നു​സ​രി​ച്ച് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഹു​ല്‍ പോ​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ച്ചു.

വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യെ​ന്ന​ത് സം​സ്‌​കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

വീ​ഡി​യോ​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യ്‌​ക്കൊ​പ്പം കാ​ണു​ന്ന സ്ത്രീ ​നേ​പ്പാ​ളി​ലെ ചൈ​നീ​സ് അം​ബാ​സി​ഡ​ര്‍ ആ​യ ഹൂ ​യാ​ന്‍​ക്വി ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 52 വ​യ​സു​ള്ള ഇ​വ​ര്‍ 2018 മു​ത​ല്‍ നേ​പ്പാ​ളി​ല്‍ അം​ബാ​സി​ഡ​ര്‍ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ്.

മാത്രമല്ല, ആര്‍ട്ടില്‍ മാസ്റ്റര്‍ ബിരുദമുള്ള ഹൂ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ വിദേശ സുരക്ഷാ വിഭാഗത്തിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ കാര്യ വിഭാഗത്തില്‍ കൗണ്‍സിലര്‍,ഡെപ്യൂട്ടി ജനറല്‍ തസ്തിക എന്നിങ്ങനെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത് കഴിവു തെളിയിച്ച യാളാണ് ഹൂ യാന്‍ക്വി

Related posts

Leave a Comment