’സൗ​ണ്ട് സ്റ്റോ​റി’​യി​ലൂ​ടെ പൂ​രം പു​ന​ര​വ​ത​രി​ച്ചു, ലോ​ക​മെ​ങ്ങും നി​റ​യ​ട്ടെ​യെ​ന്നു മ​മ്മൂ​ട്ടി

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: വാ​ദ്യ​മേ​ള​ഘോ​ഷ​ങ്ങ​ളും പു​രു​ഷാ​ര​വു​മാ​യി തൃ​ശൂ​ർ പൂ​രം പു​ന​ര​വ​ത​രി​ച്ച വേ​ദി​യി​ൽ മ​മ്മൂ​ട്ടി പ​റ​ഞ്ഞു: ഈ ​പൂ​രം ലോ​കം മു​ഴു​വ​ൻ നി​റ​യ​ട്ടെ. ശ​ബ്ദ​വി​സ്മ​യ​ങ്ങ​ളു​ടെ മാ​ന്ത്രി​ക​നാ​യ റ​സൂ​ൽ പൂ​ക്കു​ട്ടി 64 ട്രാ​ക്കി​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത് അ​ഭി​ന​യി​ച്ച ’ദ ​സൗ​ണ്ട് സ്റ്റോ​റി’ സി​നി​മ​യു​ടെ ടീ​സ​റും ഗാ​ന​ങ്ങ​ളു​ടെ ഓ​ഡി​യോ​യും പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​മ്മൂ​ട്ടി. വേ​ദി​യി​ലെ ബി​ഗ് സ്ക്രീ​നി​ൽ സി​നി​മ​യു​ടെ ഗാ​ന​രം​ഗ​ങ്ങ​ളും ടീ​സ​റും പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ പൂ​രം ശ​ബ്ദ​ഘോ​ഷ പ്രൗ​ഡി​യോ​ടെ​ത്ത​ന്നെ സ​ദ​സി​നു മു​ന്നി​ലെ​ത്തി.

ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ അ​ന്ധ​ർ​ക്കു​പോ​ലും പൂ​രം അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ക​യെ​ന്ന സ്വ​പ്ന​മാ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ച്ച​തെ​ന്ന് റ​സൂ​ൽ പൂ​ക്കു​ട്ടി പ​റ​ഞ്ഞു. തി​രു​വ​ന്പാ​ടി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ പ്രൗ​ഡ​മാ​യ സ​ദ​സി​നു മു​ന്നി​ൽ സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് പ്ര​കാ​ശി​മാ​യ ഓ​ഡി​യോ​യു​ടെ സിഡി മ​മ്മൂ​ട്ടി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.

റ​സൂ​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ബോ​ളി​വു​ഡി​ലെ സം​വി​ധാ​യ​ക​രും നി​ർ​മാ​ത​ാക്ക​ളും പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ഒ​രേ​സ​മ​യം മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ക. പാം​സ്റ്റോ​ണ്‍ മ​ൾ​ട്ടി​മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ രാ​ജീ​വ് പ​ന​യ്ക്ക​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത് പ്ര​സാ​ദ് പ്ര​ഭാ​ക​റാ​ണ്. ഓ​ഡി​യോ സിഡി​ക​ളു​ടെ വി​ത​ര​ണ ചു​മ​ത​ല സോ​ണി ക​ന്പ​നി​ക്കാ​ണ്.

ഹി​ന്ദി ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ മ​ധു​ർ ഭ​ണ്ഡാ​ർ​ക്ക​ർ, ന​ടി ജ​ല​ജ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ​രാ​ജ്, ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ച ഫൗ​സി​യ അ​ബു​ബ​ക്ക​ർ, പെ​രു​വ​നം സ​തീ​ശ​ൻ മാ​രാ​ർ, സോ​ഹ​ൻ റോ​യ്, മേ​ജ​ർ ര​വി, ജോ ​രാ​ജ, സു​നി​ൽ സു​ഗ​ത, ജ​യ​രാ​ജ് വാ​ര്യ​ർ, ഗാ​യ​ത്രി സു​രേ​ഷ്, പേ​ളി മാ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts