ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ..! യാതൊരു സുരക്ഷയുമില്ലാതെ ലോറിയിൽ കൊണ്ടുപോയ കൊയ്ത്തുയന്ത്രം സ്വകാര്യ ബസിലേക്കു വീണ് രണ്ടുപേർക്ക് പരിക്ക്

കു​ന്നം​കു​ളം: ലോ​റി​യി​ൽ കൊ​ണ്ടു​പോ​കുകയായിരു​ന്ന കൊ​യ്ത്ത് യ​ന്ത്രം പു​റ​ത്തേ​ക്ക് മ​റി​ഞ്ഞ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ലേ​ക്ക് വീ​ണ് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​വീ​ട് ഒ​ല​ക്കേ​ങ്ക​ൽ അ​ൽ​ഫോ​ൻ​സ ബൈ​ജു, ബ​സ് ഡ്രൈ​വ​ർ സു​നി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്നു​രാ​വി​ലെ എ​ട്ടോ​ടെ ചാ​ട്ടു​കു​ള​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പൊള്ളാച്ചിയിൽ നിന്ന് വ​ലി​യ ലോ​റി​യി​ൽ മുല്ലശേരി ഭാ​ഗ​ത്തേ​ക്ക് കൊയ്ത്തിനായി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു കൊ​യ്ത്തു​മെ​തി യ​ന്ത്രം. ഇ​തി​നി​ടെ ചാ​ട്ടു​കു​ളം തി​രി​വി​ൽ​വ​ച്ച് ലോ​റി​യി​ൽ​നി​ന്ന് നി​ര​ങ്ങി പു​റ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്നി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ലേ​ക്കാ​ണ് യ​ന്ത്രം മ​റി​ഞ്ഞ​ത്. ബ​സി​ലെ ഏ​താ​നും പേ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ണ്ട്. ഇതുവഴി ഗു​രു​വാ​യൂ​ർ ഭാഗത്തേക്കുള്ളഗ​താ​ഗ​തം ഒരുമണിക്കൂറോളം തടസപ്പെട്ടു. കു​ന്നം​കു​ള​ത്തു​നി​ന്നും ക്രെ​യി​ൻ കൊ​ണ്ടു​വ​ന്ന് യന്ത്രം റോഡിൽ നിന്നു മാ​റ്റി​യാ​ണ് ഗതാഗതം പു​ന​സ്ഥാപിച്ച​ത്.

Related posts