പ്ര​വാ​സി​ക​ള്‍​ക്ക് സ​ന്തോ​ഷം; നോ​ണ്‍​സ്‌​റ്റോ​പ്പ് സ​ര്‍​വീ​സും ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ച് വി​മാ​ന​ക്കമ്പി​നി​ക​ൾ


ദോ​ഹ: ഖ​ത്ത​റി​ല്‍​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നോ​ണ്‍ സ്‌​റ്റോ​പ്പ് സ​ര്‍​വീ​സ് പ്ര​ഖ്യാ​പി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. ഒ​ക്ടോ​ബ​ര്‍ 29നാ​ണ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു.

ആ​ഴ്ച​യി​ല്‍ നാ​ല് ദി​വ​സ​മാ​ണ് ദോ​ഹ-​തി​രു​വ​ന​ന്ത​പു​രം, തി​രു​വ​ന​ന്ത​പു​രം-​ദോ​ഹ സെ​ക്ട​റി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വീ​സു​ള്ള​ത്. ദോ​ഹ​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ദോ​ഹ​യി​ലേ​ക്ക് ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി, ഞാ​യ​ര്‍ എ​ന്നീ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് സ​ര്‍​വീ​സ്.

എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ദോ​ഹ​യി​ല്‍​നി​ന്ന് നോ​ണ്‍ സ്‌​റ്റോ​പ്പ് സ​ര്‍​വീ​സ് പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ല്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് മാ​ത്ര​മാ​ണ് ദോ​ഹ-​തി​രു​വ​ന​ന്ത​പു​രം നേ​രി​ട്ടു​ള്ള സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ സൗ​ദി​യ വ​മ്പ​ന്‍ ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍​ക്ക് 50 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ട് ന​ല്‍​കു​ന്ന​താ​ണ് പു​തി​യ ഓ​ഫ​ര്‍.

സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നും തി​രി​ച്ചു​മു​ള്ള എ​ല്ലാ അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍​ക്കും നി​ര​ക്കി​ല്‍ ഇ​ള​വ് ല​ഭി​ക്കും. ഓ​ഗ​സ്റ്റ് 17 മു​ത​ല്‍ ഓ​ഗ​സ്റ്റ് 30 വ​രെ വാ​ങ്ങു​ന്ന ടി​ക്ക​റ്റു​ക​ള്‍​ക്കാ​ണ് ഓ​ഫ​ര്‍ ല​ഭി​ക്കു​ക.

2023 സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ ഈ ​ടി​ക്ക​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാം. ബി​സി​ന​സ് ക്ലാ​സി​നും എ​ക്ക​ണോ​മി ക്ലാ​സി​നും 50 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട ഓ​ഫ​ര്‍ ബാ​ധ​ക​മാ​ണ്.

സെ​പ്റ്റം​ബ​ര്‍ 20-24, ന​വം​ബ​ര്‍ 15-23 (സൗ​ദി​യി​ല്‍​നി​ന്നു​മു​ള്ള അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍) സെ​പ്റ്റം​ബ​ര്‍ 24-27, ന​വം​ബ​ര്‍ 24-30 (അ​ന്താ​രാ​ഷ്ട്ര ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ല്‍​നി​ന്ന് സൗ​ദി​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍) എ​ന്നീ തീ​യ​തി​ക​ളി​ല്‍ ഈ ​ഓ​ഫ​ര്‍ ബാ​ധ​ക​മ​ല്ല.

സൗ​ദി​യ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ള്‍, മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നി​വ വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

Related posts

Leave a Comment