ഇന്ത്യന്‍ ആര്‍മിയില്‍ നഴ്‌സ് ആകാം; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…

Nurse

രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളജുകളിലേക്ക് നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 210 സീറ്റുണ്ട്. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം.

2017 ജൂലൈ/ ഒക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബിഎസ്‌സി നേഴ്‌സിംഗ് കോഴ്‌സിനും മൂന്നുവര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂര്‍ണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കരസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കില്‍ സ്ഥിരനിയമനം ലഭിക്കും.

യോഗ്യത- 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ്ടു/ തത്തുല്യം. റെഗുലര്‍ രീതിയില്‍ പഠിച്ച് ആദ്യത്തെ അവസരത്തില്‍ തന്നെ പാസായവര്‍ക്കും അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ പ്രവേശനം നേടുന്നതിനു മുമ്പ് പ്ലസ്ടു രേഖകള്‍ ഹാജരാക്കണം. പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കും ഏതെങ്കിലും വിഷയത്തില്‍ സേ എഴുതി ജയിച്ചവരും അപേക്ഷിക്കേണ്ടതില്ല.
ശാരീരികയോഗ്യത- ഉയരം ചുരുങ്ങിയത് 148 സെമീ. 38 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം. വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷമാണ് തെരഞ്ഞെടുപ്പ്.

പ്രായം- 01.10.1992 നും 31.09.2000 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതിയും ഉള്‍പ്പെടെ).
തെരഞ്ഞെടുപ്പ്- എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 2017 ഏപ്രിലില്‍ ആയിരിക്കും എഴുത്തുപരീക്ഷ. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ ഏഴിമല എന്നിവിടങ്ങളിയാണ് പരീക്ഷ കേന്ദ്രമുള്ളത്.

അപേക്ഷിക്കേണ്ടവിധം- www. joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ പരീക്ഷയുടെ ആദ്യഘട്ടം പൂര്‍ത്തിയായാല്‍ ഓണ്‍ലൈനായി 150 രൂപ ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും വിശദമായ വിജ്ഞാപനത്തിനു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ടവമൃല

Related posts