വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: സൗ​രാ​ഷ്ട്ര​യെ എ​റി​ഞ്ഞൊ​തു​ക്കി ധോ​ണി​പ്പ​ട

dhoniകോ​ൽ​ക്ക​ത്ത: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ന​യി​ച്ച ജാ​ർ​ഖ​ണ്ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. സൗ​രാ​ഷ്ട്ര​യെ 42 റ​ണ്‍​സി​നാ​ണ് ധോ​ണി​പ്പ​ട ത​ക​ർ​ത്ത​ത്. ടൂ​ർ​ണ​മെ​ന്‍​റി​ൽ ജാ​ർ​ഖ​ണ്ഡി​ന്‍​റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണി​ത്.

ഗ്രൂ​പ്പ് ഡി​യി​ലെ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റു​ചെ​യ്ത ജാ​ർ​ഖ​ണ്ഡി​ന് 125 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. 27.3 ഓ​വ​റി​ൽ ടീം ​ഓ​ൾ​ ഔട്ടാകു​ക​യാ​യി​രു​ന്നു. ഇ​ഷാ​ൻ കൃ​ഷ്ണ​ൻ(40 പ​ന്തി​ൽ 53), ധോ​ണി(24 പ​ന്തി​ൽ 23), ഇ​ശാ​ങ്ക് ജ​ഗ്ഗി(12) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് ജാ​ർ​ഖ​ണ്ഡ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 39 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കെ.​ഡി. പ​ട്ടേ​ലാ​ണ് ജാ​ർ​ഖ​ണ്ഡി​നെ ത​ക​ർ​ത്ത​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സൗ​രാ​ഷ്ട്ര 25.1 ഓ​വ​റി​ൽ കേ​വ​ലം 83 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. വ​രു​ണ്‍ ആ​രോ​ണ്‍ 20 റ​ണ്‍​സ് വ​ഴ​ങ്ങി​യും രാ​ഹു​ൽ ശു​ക്ല 32 റ​ണ്‍​സ് വ​ഴ​ങ്ങി​യും നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. 20 റ​ണ്‍​സെ​ടു​ത്ത ഷി​ൽ​ഡ​ണ്‍ ജാ​ക്സ​നാ​ണ് സൗ​രാ​ഷ്ട്ര ടോ​പ് സ്കോ​റ​ർ. വി​ക്ക​റ്റി​നു പി​ന്നി​ൽ നാ​ലു ക്യാ​ച്ചു​ക​ളു​മാ​യി തി​ള​ങ്ങാ​നും ധോ​ണി​ക്കാ​യി.

Related posts