സൗഹൃതത്തിന്‍റെ പേരിൽ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി; മ​ദ്യം ന​ൽ​കി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യെ ക്രൂരമായി ബ​ലാ​ല്‍​സം​ഗം ചെ​യ്തു; സു​ഹൃ​ത്തു​ക്ക​ൾ പി​ടി​യി​ല്‍; ഒ​ന്നു​മ​റി​യി​ല്ലെ​ന്ന് യു​വാ​ക്കൾ

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ കൂട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ൾ ക​സ്റ്റ​ഡി​യി​ൽ. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ അ​മ​ല്‍(21), അ​മ്പാ​ടി (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നുശേ​ഷം ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ന​ഗ​ര​ത്തി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് ഉ​പ​യോ​ഗി​ച്ച് ലൊ​ക്കേ​ഷ​ൻ മ​ന​സി​ലാ​ക്കി​യാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​ണ് പെ​ൺ​കു​ട്ടി. സു​ഹൃ​ത്തു​ക്ക​ളാ​യി ര​ണ്ടു പേ​ർ സൗ​ഹൃ​ദം ന​ടി​ച്ച് വി​ദ്യാ​ർ​ഥി​യെ ന​ഗ​ര​ത്തി​ലെ ഒ​രു ലോ​ഡ്ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​ച്ച് മ​ദ്യം ന​ൽ​കി ക്രൂ​ര​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ഗോവിന്ദപുരത്തെ ലോ​ഡ്ജി​ല്‍വ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​ത്.​ പീ​ഡ​ന​ശേ​ഷം പെ​ൺ​കു​ട്ടി​യെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള ഞ്ഞു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ മൊ​ഴി.​

അ​തേ​സ​മ​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത യു​വാ​ക്ക​ള്‍ കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ല. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യു​മാ​യി നാ​ട്ടി​ല്‍ പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു ഇ​വ​ര്‍.

പ​ര​സ്പ​രം ഫോ​ണ്‍ വി​ളി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. മു​ന്‍​പും ഇ​വ​ര്‍ ഒ​രു​മി​ച്ച ന​ഗ​ര​ത്തി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ചു​റ്റി​ക​റ​ങ്ങി​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ വി​വ​ര​ങ്ങ​ളും ഫോ​ണ്‍ ന​മ്പ​റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌​ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ ഇ​പ്പോ​ള്‍ വ​ല​യി​ലാ​യി​രി​ക്കു​ന്ന​ത്. ലോ​ഡ്ജി​ലെ​ത്തി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

 

Related posts

Leave a Comment