ദേശീയപാതയിൽ ഓയിൽ ചോർന്ന് വാഹനാപകടം; പത്തോളം പേർക്ക് പരിക്ക്; നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ മറ്റ് അപകടങ്ങൾ ഒഴിവായി

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യപാ​ത കാ​ര​യ​ങ്കാ​ടി​ന​ടു​ത്ത് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാതയിൽ ഓ​യി​ൽ ചോ​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ തെന്നിവീണ് പ​ത്തോളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് ഏ​ഴ് വാ​ഹ​ന​ങ്ങ​ളാണ് റോ​ഡി​ൽ മ​റി​ഞ്ഞത്.

പ​രി​ക്കേ​റ്റ​വ​ർ​ മം​ഗ​ലം പാ​ല​ത്തെ കാ​രു​ണ്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേടി. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. ഇ​ന്നുരാ​വി​ലെ ആ​റുമ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഏ​തോ വാ​ഹ​ന​ത്തി​ൽ നി​ന്നും ഓ​യി​ൽ പോ​യ​താ​ന്നെ​ന്നാ​ണ് സം​ശ​യി​ക്കു​ന്നു.

രാ​വി​ലെ ചെ​റി​യ ചാ​റ്റ​ൽ മ​ഴ​യും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ ഒ​ഴു​കി​യ ഓ​യി​ലി​ൽ വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഏഴ് ബൈ​ക്കു​ക​ൾ തെ​ന്നി മ​റി​ഞ്ഞു.

വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ പാ​ൽ വി​ത​ര​ണ​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് ഹാ​രി​സും നാട്ടുകാരും ചേർന്ന് മറ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യതോടെയാണ് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കി​ത്.​

പി​ന്നീ​ട് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സും ഹൈ​വെ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി റോഡ് വൃത്തിയായി കഴുകിയശേഷമാണ് അപകട സാധ്യത ഒഴിവായത്.

Related posts

Leave a Comment