വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന 11 കാ​ര​നെ കാ​ണാ​നില്ല! കണ്ടെത്താന്‍ സഹായിച്ചത്‌ അമ്മാവന്റെ മൊ​ബൈ​ൽ ഫോ​ണ്‍; വീടുവിടാനുണ്ടായ കാരണം കേട്ട് മൂക്കത്ത് വിരല്‍വച്ച് പോലീസിന്

വ​ട​ശേ​രി​ക്ക​ര: വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന 11 കാ​ര​നെ കാ​ണാ​താ​യ വാ​ർ​ത്ത കേ​ട്ടാ​ണ് ഇ​ന്ന​ലെ പെ​രു​നാ​ട് ഗ്രാ​മം ഉ​ണ​ർ​ന്ന​ത്. നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ശ്വാ​സ​മാ​യ​ത്.

അ​മ്മാ​വ​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ കൂ​ടി കു​ട്ടി എ​ടു​ത്തി​രു​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​നു സ​ഹാ​യ​മാ​യി. കു​ട്ടി​യു​ടെ കു​ടും​ബം നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന മാ​വേ​ലി​ക്ക​ര​യി​ലെ വീ​ടി​ന​ടു​ത്തു​ള്ള കൂ​ട്ടു​കാ​രെ തേ​ടി​യാ​ണ് യാ​ത്ര​യാ​യ​തെ​ന്ന് കു​ട്ടി പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച മു​ന്പാ​ണ് കു​ടും​ബം മാ​വേ​ലി​ക്ക​രി​യി​ൽ നി​ന്ന് പെ​രു​നാ​ട് കൂ​നം​ക​ര നെ​ടു​മ​ണ്‍ തൊ​ണ്ടി​ക്ക​യ​ത്തേ​ക്ക് മാ​റി താ​മ​സി​ച്ച​ത്. ത​ലേ​ദി​വ​സം അ​മ്മാ​വ​നൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന ആ​റാം ക്ലാ​സു​കാ​ര​നെ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് കാ​ണാ​താ​യ​ത്.

ഏ​ഴോ​ടെ ബ​ന്ധു​ക്ക​ൾ പെ​രു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കി. ഇ​തി​നി​ട​യി​ൽ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തെി​ര​ച്ചി​ൽ തു​ട​ങ്ങി​യി​രു​ന്നു.

മൊ​ബൈ​ൽ ക​വ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം യാ​ത്ര​ക്കൂ​ലി​യാ​യി എ​ടു​ത്താ​യി​രു​ന്നു യാ​ത്ര. ട​വ​ർ ലൊ​ക്കേ​ഷ​ൻ മ​ന​സി​ലാ​ക്കി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തേ​ക്കാ​ണ് യാ​ത്ര​യെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​യ​ത്.

മാ​വേ​ലി​ക്ക​ര​യു​മാ​യി കു​ട്ടി​ക്കു​ള്ള ബ​ന്ധ​വും മ​ന​സി​ലാ​ക്കി. തു​ട​ർ​ന്ന് അ​വി​ടെ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. പ​ത്തോ​ടെ കു​ട്ടി അ​വി​ടെ​യെ​ത്തി​യ​താ​യി സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ശ്വാ​സ​മാ​യ​ത്.

പെ​രു​നാ​ട് പോ​ലീ​സ് ത​ന്നെ കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് ബ​ന്ധു​ക്ക​ളെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment