തിരയ്ക്കും തല്ലിക്കെടുത്താനായില്ല അവരുടെ ജീവനെ..! ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ആഴക്കടലിൽ കിടന്നത് അഞ്ചുനാൾ ; നാവികസേനയുടെ തിരച്ചിലിൽ 11 പേരെ കൂടി രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ 11 പേരെ കൂടി രക്ഷിച്ചു. നാവികസേന നടത്തിയ തിരച്ചിലിനു ശേഷമാണ് 11 ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചത്. ഇവരുമായി നാവികസേനയുടെ കപ്പല്‍ കൊച്ചി തീരത്തേക്ക് തിരിച്ചു.

നാവികസേനയുടെ 10 കപ്പലുകളാണ് തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കപ്പലുകള്‍ കേരളത്തിലും അഞ്ചെണ്ണം ലക്ഷദ്വീപിലുമാണ് തിരച്ചില്‍ നടത്തുന്നത്. സംസ്ഥാനത്ത് ഇനി എൺപതോളം മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ​​ക്കൂ​​ടി ക​​ണ്ടെ​​ത്താ​​നു​​ണ്ടെ​​ന്നാ​ണ് റിപ്പോർട്ട്.

ഞായറാഴ്ച തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ ഒ​​ൻ​​പ​​തു പേ​​രു​​ടെ​​യും കൊ​​ല്ല​​ത്തു മൂ​​ന്നു പേ​​രു​​ടെ​​യും ല​​ക്ഷ​​ദ്വീ​​പി​​ൽനിന്ന് ഒ​​രു മ​​ല​​യാ​​ളി​​യു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾകൂ​​ടി ക​​ണ്ടെ​​ടു​​ത്ത​​തോ​​ടെ സം​​സ്ഥാ​​ന​​ത്തെ മൊ​​ത്തം മ​​ര​​ണ​സം​​ഖ്യ 28 ആ​​യി ഉ​​യ​​ർ​​ന്നു.

Related posts