ബിഗ് സല്യൂട്ട് സാർ..!  ഓഖിയുടെ താണ്ഡവത്തിൽ ആ​ന്‍റ​ണി​യു​ടെ ര​ക്ഷ​ക​നാ​യി ആ​ൻ​ഡ്രൂ​സ്; രക്ഷപ്പെടാനാവാതെ  വീട്ടിൽ കുടുങ്ങിയ വൃദ്ധനെ തോളിലേറ്റി രക്ഷിക്കുന്ന പോലീസുകാരന്‍റെ  വീഡിയോ വൈറലാകുന്നു

പ​ള്ളു​രു​ത്തി: വീ​ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട ആ​ന്‍റ​ണി​യെ ക​ണ്ട​പ്പോ​ൾ ആ​ൻ​ഡ്രൂ​സി​ന് മ​റ്റൊ​ന്നും ചി​ന്തി​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ന്‍റ​ണി​യെ തോ​ളി​ലേ​റ്റി പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ അ​തു പോ​ലീ​സി​ന്‍റെ സേ​വ​നം എ​ന്ന​തി​നു പു​റ​മെ തീ​ര​ദേ​ശ ജ​ന​ത​യു​ടെ മ​ന​സി​നെ വ​ല്ലാ​തെ ആ​ക​ർ​ഷി​ച്ച സം​ഭ​വ​മാ​യി​മാ​റി. ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ജീ​വി​തം ദു​രി​ത പൂ​ർ​ണ​മാ​യ ചെ​ല്ലാ​നം നോ​ർ​ത്തി​ലെ ബ​സാ​ർ ഭാ​ഗ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ ക​ണ്ണ​മാ​ലി പോ​ലീ​സി​ന്‍റെ സേ​വ​ന​മാ​ണു കൈ​യ്യ​ടി ഏ​റ്റു​വാ​ങ്ങി​യ​ത്.

ഈ ​ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ആ​ളു​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു മി​ക്ക​വ​രെ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി. ആ​രെ​ങ്കി​ലും വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ക​ണ്ണ​മാ​ലി സ്റ്റേ​ഷ​നി​ലെ സി​പി​ഒ​യാ​യ ആ​ൻ​ഡ്രൂ​സ് ആ ​കാ​ഴ്ച കാ​ണു​ന്ന​ത്.

ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി ആ​ന്‍റ​ണി(65) വീ​ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ടു​കി​ട​ക്കു​ന്നു. മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ വീ​ടി​നു​ള്ളി​ലേ​ക്കു പാ​ഞ്ഞു​ക​യ​റി​യ ആ​ൻ​ഡ്രൂ​സ് ആ​ന്‍റ​ണി​യെ തോ​ളി​ലേ​റ്റി മു​ട്ടോ​ളം വെ​ള്ള​ത്തി​ൽ റോ​ഡി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പോ​ലീ​സ് ജീ​പ്പി​ലാ​ണ് ആ​ന്‍റ​ണി​യെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു കാ​ലി​ൽ തു​ന്ന​ലി​ട്ട് വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ആ​ന്‍റ​ണി. പോ​ലീ​സു​കാ​ര​ന്‍റെ ഈ ​മ​ന​സി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ സ്വീ​കാ​ര്യ​ത​യാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

 

 

Related posts