സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ തുണയായി! മിഠായി കാണിച്ച് നാലുവയസുകാരിയെ പീഡിപ്പിച്ചത് കായിക അധ്യാപകര്‍; സംഭവം ഇങ്ങനെ…

കോൽക്കത്ത: നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കാ​യി​ക അ​ധ്യാ​പ​ക​ർ അ​റ​സ്റ്റി​ൽ. ദ​ക്ഷി​ണ കോ​ൽ​ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മി​ഠാ​യി കാ​ണി​ച്ച് കു​ട്ടി​യെ അ​ധ്യാ​പ​ക​ർ ശൗ​ചാ​ല​യ​ത്തി​ലെ​ത്തി​ച്ച ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നുപോ​യ കു​ട്ടി സം​ഭ​വം വീ​ട്ടി​ൽ അ​റി​യി​ച്ചി​ല്ല. എ​ന്നാ​ൽ മൂ​ത്ര​ത്തി​ൽ ര​ക്തം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​മ്മ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ പീ​ഡി‍​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് കു​ട്ടി​യു​മാ​യി മാ​താ​പി​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​രാ​യ അ​വി​ഷേ​ക് റോ​യി, മൊ​ഫി​സു​ൾ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ്കൂ​ളി​നു​മു​ന്നി​ൽ മാ​താ​പി​താ​ക്ക​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി​. സം​ഭ​വം ഹീ​ന​വും നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യി​പ്പോ​യ​താ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി പ​റ​ഞ്ഞു.

Related posts