65 കാരനെ അടിച്ചുകൊന്നു, മകനെ ക്രൂരമായി മർദിച്ചു; 5 പേർ അറസ്റ്റിൽ

വ​ഴ​ക്കി​നെ തു​ട​ർ​ന്ന് 65 വ​യ​സ്സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും മ​ക​നെ മർദിക്കുകയും ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ ജി​ല്ല​യി​ലെ രു​ദ്രാ​പൂ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

പ്ര​ശു​റാം ന​ഗ്രൗ​ലി ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള ചി​ല​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി.

ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സം​ഘം പ്ര​ശു​റാ​മി​നെ​യും 22 വ​യ​സ്സു​ള്ള മ​ക​നെ​യും മ​ർ​ദി​ച്ച​താ​യി സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ ജി​ലാ​ജീ​ത് സിം​ഗ് പ​റ​ഞ്ഞു. ആ​ക്ര​മണ​ത്തി​ൽ പ്ര​ശു​റാം കൊ​ല്ല​പ്പെ​ട്ടു. 

പ്ര​ശു​റാ​മി​ന്‍റെ മ​റ്റൊ​രു മ​ക​ൻ ര​വി​ശ​ങ്ക​ർ, പെ​ൺ​മ​ക്ക​ളാ​യ പി​ങ്കി, റി​ങ്കി എ​ന്നി​വ​ർ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ഗ്രാ​മ​ത്തി​ൽ  ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.  

Related posts

Leave a Comment