മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് മുങ്ങിയ വീ​ട്ട​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ; കു​ട്ടി​ക​ൾ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ന​ട​ത്തു​ന്ന മൊ​ബൈ​ൽ​ഫോ​ണും കൊ​ണ്ടു​പോ​യി​രു​ന്നു…

കു​ഴ​ൽ​മ​ന്ദം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു കു​ട്ടി​ക​ളേ​യും ഭ​ർ​ത്താ​വി​നേ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം മു​ങ്ങി​യ വീ​ട്ട​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കാ​മു​ക​നും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

തേ​ങ്കു​റു​ശി ക​രു​മ​ൻ​കാ​ട് സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​നാ​ലു​കാ​രി​യും മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ കാ​മു​ക​നു​മാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

വീ​ട്ട​മ്മ​യ്ക്ക് 14 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യും പ​ന്ത്ര​ണ്ട് വ​യ​സു​ള്ള ഇ​ര​ട്ട ആ​ണ്‍​കു​ട്ടി​ക​ളും ഉ​ണ്ട്. കു​ട്ടി​ക​ൾ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ന​ട​ത്തു​ന്ന മൊ​ബൈ​ൽ​ഫോ​ണും ഇ​വ​ർ കൊ​ണ്ടു​പോ​യി​രു​ന്നു.

ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ​തി​നും ഇ​തി​ന് പ്രേ​ര​ണ ന​ല്കി​യ​തി​നു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ പ​തി​നാ​ലു ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment