ഒമിക്രോണ്‍ അത്ര നിസാരക്കാരനല്ല ! ഒമിക്രോണ്‍ ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും പുറംവേദന തുടരുന്നുവെന്ന് കണ്ടെത്തല്‍…

ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടര്‍മാര്‍.

പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ ബാധിച്ചവരിലാണ് നീണ്ടു നില്‍ക്കുന്ന പുറംവേദന കാണപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമൈക്രോണ്‍ ലക്ഷണങ്ങളെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനാലിസിസില്‍ പറയുന്നു.

യുകെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ് ഓക്കാനം, വിശപ്പില്ലായ്മയും ഒമൈക്രോണ്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തി.

അതേസമയം പല രോഗികളും രോഗമുക്തിക്ക് ശേഷവും പുറം വേദനയെ പറ്റി പരാതിപ്പെടാറുണ്ടെന്നും ഇതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ സാര്‍സ് കോവ്-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യത്തിലെ ശാസ്ത്രജ്ഞര്‍ ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് ഒമൈക്രോണിന് കണ്ടെത്തിയത്.

ഡെല്‍റ്റ വകഭേദത്തെ കീഴടക്കി ഒമൈക്രോണ്‍ രാജ്യത്ത് പ്രബല വകഭേദമായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അടുത്ത നാല്-ആറ് ആഴ്ചകളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ച് മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിനുശേഷം രോഗബാധിതരുടെ എണ്ണം താഴേക്ക് വരുമെന്നാണ് കരുതുന്നത്.

Related posts

Leave a Comment