ഭീ​തി​വി​ത​ച്ച് ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദം ! ആ​ന്റി​ബോ​ഡി തെ​റാ​പ്പി​ക​ളെ മ​റി​ക​ട​ക്കും; പു​തി​യ വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ഒ​മി​ക്രോ​ണി​ന്റെ ഉ​പ​വ​ക​ഭേ​ദ​മാ​യ ബി.​എ.2.75.2 കേ​സു​ക​ള്‍ ലോ​ക​ത്ത് ഉ​യ​രു​ന്നു. ബി.​എ.2.75.2 ര​ക്ത​ത്തി​ലെ ന്യൂ​ട്ര​ലൈ​സി​ങ് ആ​ന്റി​ബോ​ഡി​ക​ളെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​മെ​ന്നും പ​ല കോ​വി​ഡ് 19 ആ​ന്റി​ബോ​ഡി തെ​റാ​പ്പി​ക​ളും ഇ​വ​യ്ക്കെ​തി​രെ ഫ​ല​പ്ര​ദ​മ​ല്ലെ​ന്നു​മാ​ണ് പു​തി​യ പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്ന​ത്. ലാ​ന്‍​സ​റ്റ് ഇ​ന്‍​ഫെ​ക്ഷ്യ​സ് ഡി​സീ​സ് ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​മാ​യ ബി.​എ.2.75 പ​രി​ണ​മി​ച്ചു​ണ്ടാ​യ​താ​ണ് ബി.​എ.2.75.2 ഉ​പ​വ​ക​ഭേ​ദം. ഈ ​വ​ര്‍​ഷം ആ​ദ്യം ക​ണ്ടെ​ത്തി​യ ഈ ​ഉ​പ​വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്നെ​ങ്കി​ലും ഇ​ത് മൂ​ലം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്. ശൈ​ത്യ​കാ​ല​ത്ത് കോ​വി​ഡ് അ​ണു​ബാ​ധ​ക​ളു​ടെ എ​ണ്ണം ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ്വീ​ഡ​നി​ലെ ക​രോ​ലി​ന്‍​സ്‌​ക ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ പ​ഠ​നം മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. സ്റ്റോ​ക്ഹോ​മി​ലെ 75 ര​ക്ത​ദാ​താ​ക്ക​ളി​ല്‍ നി​ന്നെ​ടു​ത്ത സെ​റം സാം​പി​ളു​ക​ളി​ലു​ള്ള ആ​ന്റി​ബോ​ഡി​ക​ള്‍ ബി.​എ. 5 വ​ക​ഭേ​ദ​ത്തോ​ട് കാ​ണി​ച്ച കാ​ര്യ​ക്ഷ​മ​ത​യു​ടെ ആ​റി​ലൊ​ന്ന് മാ​ത്ര​മേ ബി.​എ.2.75.2 ന് ​എ​തി​രെ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​ള്ളെ​ന്നും ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ലും ഈ ​വ​ര്‍​ഷം…

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു ! ജൂ​ലൈ​യി​ല്‍ നാ​ലാം ത​രം​ഗം എ​ത്തി​യേ​ക്കും; ഒ​മി​ക്രോ​ണി​ന്റെ വ​ക​ഭേ​ദ​ങ്ങ​ള്‍ ആ​ശ​ങ്ക​യാ​കു​ന്നു…

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​താ​യി ആ​ശ​ങ്ക. ജൂ​ലൈ​യി​ല്‍ രാ​ജ്യ​ത്ത് കോ​വി​ഡ് നാ​ലാം ത​രം​ഗം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന് ഐ​ഐ​ടി കാ​ണ്‍​പൂ​രി​ലെ വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​നം. 84 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി​രം ക​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3962 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഫെ​ബ്രു​വ​രി നാ​ലി​നു​ശേ​ഷ​മു​ണ്ടാ​കു​ന്ന ഉ​യ​ര്‍​ന്ന രോ​ഗ​ബാ​ധ​യാ​ണ് മും​ബൈ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ങ്ങ​ളാ​ണ് പു​തി​യ ത​രം​ഗ​ത്തി​ന് പി​ന്നി​ല്‍. രോ​ഗ​വ്യാ​പ​നം ഉ​യ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ല്‍​ഹി​യി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല​ട​ക്കം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. രാ​ജ്യ​ത്ത് കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജ്ജി​ത​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ത​മി​ഴ്നാ​ട്, കേ​ര​ളം, തെ​ല​ങ്കാ​ന, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. മെ​യ് 27ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ല്‍ 15,708 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ…

Read More

ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദം കോ​വി​ഷീ​ല്‍​ഡി​നെ അ​തി​ജീ​വി​ക്കും ! ഗോ​ഡൗ​ണി​ല്‍ 20 കോ​ടി ഡോ​സ്; ബൂ​സ്റ്റ​ര്‍ ഡോ​സ് അ​ത്യാ​വ​ശ്യം…

ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദ​ത്തി​നെ​തി​രേ കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ അ​ത്ര​ക​ണ്ട് ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് പ​ഠ​നം. ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് ഒ​മി​ക്രോ​ണി​ന്റെ ബി​എ 1 വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ല്‍​ഡ് കാ​ര്യ​മാ​യ പ്ര​തി​രോ​ധം ന​ല്‍​കു​ന്നി​ല്ലെ​ന്നാ​ണ് പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍. ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ളു​ടെ പ്രാ​ധാ​ന്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് ഐ​സി​എം​ആ​റും നാ​ഷ​ന​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യും ചേ​ര്‍​ന്നു ന​ട​ത്തി​യ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ​ന്നും ‘ടൈം​സ് ഓ​ഫ് ഇ​ന്ത്യ’ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഒ​മി​ക്രോ​ണി​നെ​തി​രെ കോ​വാ​ക്‌​സി​നും താ​ര​ത​മ്യേ​ന നേ​രി​യ പ്ര​തി​രോ​ധ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് ഇ​തേ പ​ഠ​ന​ത്തി​ല്‍ മു​ന്‍​പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഷീ​ല്‍​ഡും ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദ​ത്തെ നേ​രി​ടു​ന്ന​തി​ല്‍ അ​ത്ര പോ​രെ​ന്ന ക​ണ്ടെ​ത്ത​ല്‍. കോ​വാ​ക്‌​സി​നും കോ​വി​ഷീ​ല്‍​ഡും സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് ക​ഴി​യു​ന്ന​ത്ര നേ​ര​ത്തേ ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ കൂ​ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​താ​ണ് പ​ഠ​ന റി​പ്പോ​ര്‍​ട്ട്. രാ​ജ്യ​ത്ത് കോ​വി​ഡ് നാ​ലാം ത​രം​ഗ​ത്തെ നേ​രി​ടാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ളു​ടെ പ്രാ​ധാ​ന്യം വെ​ളി​പ്പെ​ടു​ത്തു​ന്ന പ​ഠ​ന​ഫ​ല​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഒ​മി​ക്രോ​ണി​ന്റെ ര​ണ്ട് ഉ​പ​വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടി ബെം​ഗ​ളൂ​രു​വി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി…

Read More

ഒമിക്രോണിന്റെ പുതിയ വകേഭേദം കണ്ടെത്തി ! രോഗം ബാധിച്ചത് ആറു കുട്ടികള്‍ക്ക്; ആശങ്കയുയരുന്നു…

ഒമിക്രോണിന്റെ പുതിയ വകഭേദം മധ്യപ്രദേശില്‍ കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വകഭേദം ബാധിച്ച ആറുപേരും കുട്ടികളാണ്. ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി 18 പേര്‍ ആശുപത്രി വിട്ടതായി വിനോദ് ഭണ്ഡാരി അറിയിച്ചു. 21 പേരില്‍ പ്രായപൂര്‍ത്തിയായ 15 പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മധ്യപ്രദേശില്‍ പതിനായിരത്തിന് മുകളിലാണ് കോവിഡ് ബാധിതര്‍. മധ്യപ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ജില്ലയാണ് ഇന്‍ഡോര്‍. 2665 പേര്‍ക്കാണ്…

Read More

ഒമിക്രോണ്‍ അത്ര നിസാരക്കാരനല്ല ! ഒമിക്രോണ്‍ ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും പുറംവേദന തുടരുന്നുവെന്ന് കണ്ടെത്തല്‍…

ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടര്‍മാര്‍. പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ ബാധിച്ചവരിലാണ് നീണ്ടു നില്‍ക്കുന്ന പുറംവേദന കാണപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമൈക്രോണ്‍ ലക്ഷണങ്ങളെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനാലിസിസില്‍ പറയുന്നു. യുകെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ് ഓക്കാനം, വിശപ്പില്ലായ്മയും ഒമൈക്രോണ്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തി. അതേസമയം പല രോഗികളും രോഗമുക്തിക്ക് ശേഷവും പുറം വേദനയെ പറ്റി പരാതിപ്പെടാറുണ്ടെന്നും ഇതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ സാര്‍സ് കോവ്-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യത്തിലെ ശാസ്ത്രജ്ഞര്‍ ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് ഒമൈക്രോണിന്…

Read More

ഭയം വേണ്ട ജാഗ്രത മതി ! സ്‌കൂളുകള്‍ പൂട്ടാന്‍ ഉദ്ദേശ്യമില്ല; ‘കോവിഡ് സുനാമി’യ്ക്ക് സാധ്യതയുള്ളപ്പോഴും ചങ്കുവിരിച്ച് സംസ്ഥാന സര്‍ക്കാര്‍…

കോവിഡ് കേസുകള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനോടകം സ്‌കൂളുകള്‍ അടച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളാ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെയും നൂറു കണക്കിന് കുട്ടികള്‍ ഒത്തു ചേരുന്ന സ്‌കൂളുകള്‍ ഇപ്പോഴത്തെ പോലെ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗംത്തിലാണ് തീരുമാനം. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്ര ണം കര്‍ശനമാക്കും. രാത്രികാല – വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉടനില്ല. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം.…

Read More

തീവ്രത കുറഞ്ഞതായി കാണുന്നത് മണ്ടത്തരം ! ഒമിക്രോണ്‍ വലിയ തോതില്‍ മരണത്തിനിടയാക്കുമെന്ന് മുന്നറിയിപ്പ്…

ഒമിക്രോണിനെ തീവ്രത കുറഞ്ഞതായി കാണുന്നത് അബദ്ധമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ആശുപത്രികളില്‍ രോഗികള്‍ നിറയുന്നതും വലിയ തോതിലുള്ള മരണങ്ങള്‍ക്കിടയാക്കും. ആദ്യഘട്ട വാക്‌സിനേഷന്‍കൊണ്ട് മാത്രം രോഗം വരാതിരിക്കില്ല. ഒമിക്രോണ്‍ അവസാനത്തെ വകഭേദമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ളവ ഇനിയും സൂക്ഷ്മമായി തുടരണം. ഒമിക്രോണിനു ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷി കൂടുതലാണ്. അതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ഡോസ് എടുക്കുന്നവരുടെ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. മഹാമാരിയുടെ അവസാനമല്ല ബൂസ്റ്റര്‍ഡോസ്. വാക്സീനുകള്‍ എല്ലായിടത്തും എത്താത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി മാറി. വിവിധ രാജ്യങ്ങള്‍ വാക്സിന്‍ പങ്കുവയ്ക്കാനും ആരോഗ്യപ്രവര്‍ത്തകരുടെ വാക്‌സിനേഷന്റെ കാര്യത്തില്‍ മുന്നോട്ടു വരേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നുള്ള…

Read More

ഡെല്‍റ്റയും ഒമിക്രോണും ഒത്തുചേര്‍ന്ന് മറ്റൊരു വകഭേദത്തെ സൃഷ്ടിച്ചാല്‍ ? വിദഗ്ധര്‍ പറയുന്നതിങ്ങനെ…

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോള്‍ ഒമിക്രോണും ഡെല്‍റ്റയും ഒരേപോലെ യുകെയില്‍ ഭീതിപരത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്ന് ബ്രിട്ടനാണ്. ഏകദേശം ഒരു ലക്ഷം പുതിയ കേസുകളാണ് അവിടെ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഒമിക്രോണ്‍ വകഭേദം പിടികൂടിയവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുളള ആദ്യകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയുളളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതുമാണ് ഇവയെന്നാണ്. ഇതേ തുടര്‍ന്നാണ് ലോകമെമ്പാടുമുളള രാജ്യങ്ങള്‍ വിദേശയാത്രയ്ക്കെതിരെ നിര്‍ദ്ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുളളത്. ഈ അവസരത്തിലാണ് ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് പുതിയൊരു വകഭേദം ഉണ്ടായാല്‍ എന്ത് സംഭവിക്കും എന്ന ചര്‍ച്ച വിദഗ്ധര്‍ ഗൗരവത്തോടെ എടുക്കുന്നത്. ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ വകഭേദം ഉണ്ടാവാനുളള സാധ്യത കൂടുതലാണെന്ന് മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍…

Read More

മൂന്നു ഡോസ് ഫൈസര്‍ വാക്‌സിനെടുത്തിട്ടും കാര്യമുണ്ടായില്ല ! മുംബൈയില്‍ എത്തിയ യുവാവിന് കോവിഡ്; മൂന്നാം തരംഗ സൂചനകള്‍ ശക്തം…

ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ മൂന്നു ഡോസ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടും യുവാവിന് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലെത്തിയ 29കാരനാണ് ഒമിക്രോണ്‍ ബാധിതന്‍. ഇയാള്‍ക്ക് ഒരു തരത്തിലുമുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ ഒന്‍പതിന് വിമാനത്താവളത്തില്‍ വച്ചാണ് ടെസ്റ്റ് ചെയ്തത്. ശേഷം സാംപിള്‍ ജീനോം സീക്വന്‍സിങിനായി അയച്ചു. ഇയാളുടെ പ്രൈമറി കോണ്‍ടാക്ടിലുള്ള രണ്ടു പേരും നെഗറ്റീവാണ്. ഒമിക്രോണ്‍ ബാധിതനെ മുന്‍കരുതലെന്നോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മുംബൈയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി. 13 പേര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയെന്നും ബിഎംസി വ്യക്തമാക്കി.

Read More

ഇന്ത്യയില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിച്ചേക്കും ! പ്രതിസന്ധി അതിജീവിക്കാന്‍ ബുദ്ധിമുട്ടുമെന്ന് മുന്നറിയിപ്പ്…

ഇന്ത്യയെ ഭീതിയിലാഴ്ത്തി രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. ഈ അവസരത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വൈറോളജിസ്റ്റും മൈക്രോബയോളജിസ്റ്റുമായ ഡോ. ഗഗന്‍ദീപ് കാങ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഡോ. കാങ് മുന്നറിയിപ്പ് നല്‍കിയത്. ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും കോവിഡ് ബാധയുണ്ടാകാന്‍ ഒമിക്രോണ്‍ കാരണമാകുമെന്നും ഒരു ഘട്ടത്തിനു ശേഷം ഈ വൈറസിന്റെ വ്യാപനം തടയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് കാങ് പറഞ്ഞു. കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസിന് രോഗലക്ഷണങ്ങളോട് കൂടിയ അണുബാധയ്‌ക്കെതിരേ 70-75 ശതമാനം സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്നും ഡോ. കാങ് ചൂണ്ടിക്കാട്ടി. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കായുള്ള ബൂസ്റ്റര്‍ ഡോസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പു തന്നെ ആരംഭിക്കേണ്ടിയിരുന്നതായും ഡോ. കാങ് പറഞ്ഞു. ഒമിക്രോണിനെ ചെറുക്കുന്നതിന് യുകെയില്‍ 30 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ആരംഭിച്ചിരുന്നു. വാക്‌സീന്‍ എടുത്തവരിലും ഒമിക്രോണിനെ തുടര്‍ന്ന്…

Read More