ഭ​ക്ഷ്യ​കി​റ്റ് ഒ​രു​ക്കു​ന്ന​വ​ർ​ക്ക് ആ​റ് മാ​സ​മാ​യി കൂ​ലിയില്ല; ഓണത്തിന് മുമ്പ് കിട്ടിയില്ലെങ്കിൽ സമരം ചെയ്യേണ്ടി വരുമെന്ന് യൂണിയനുകൾ


തൃ​ക്ക​രി​പ്പൂ​ർ: സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഭ​ക്ഷ്യ കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​വ​ർ​ക്ക് ആ​റുമാ​സ​മാ​യി കൂ​ലി ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി.

കോ​വി​ഡ് മൂ​ലം സ​പ്ലൈ​കോ ഔ​ട്ട്‌ലെറ്റു​ക​ളി​ൽ വ്യാ​പാ​രം കു​റ​ഞ്ഞ വേ​ള​യാ​യ​ത് കൊ​ണ്ട് ത​ന്നെ പാ​ക്കിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചെ​റി​യ നി​ര​ക്കാ​ണ് ല​ഭി​ച്ചു വ​രു​ന്ന​ത്.

ഭ​ക്ഷ്യ കി​റ്റു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന ജീ​വി​ത മാ​ർ​ഗം. കി​റ്റി​ൽ ഒ​രു സാ​ധ​നം പാ​ക്ക് ചെ​യ്യു​ന്ന​തി​ന് ഒ​ന്ന​ര രൂ​പ പോ​ലും ല​ഭി​ക്കു​ന്നി​ല്ല.

ഒ​രു കി​റ്റി​ൽ ഇ​വ​ർ​ക്ക് മു​ന്നോ നാ​ലോ സാ​ധ​ന​ങ്ങ​ളാ​ണ് ചേ​ർ​ക്കാ​നു​ണ്ടാ​വു​ക. പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ന​ൽ​കു​ന്ന ഭ​ക്ഷ്യ കി​റ്റു​ക​ൾ​ക്ക് പു​റ​മെ സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ന​ൽ​കു​ന്ന കി​റ്റു​ക​ളും ത​യാ​റാ​ക്കി ന​ൽ കി​യ​തി​ന്‍റെ കൂ​ലി​യാ​ണ് ആ​റു​മാ​സ​മാ​യി മു​ട​ങ്ങി​യ​ത്.

ഒരു കി​റ്റി​ന് ഇ​വ​ർ​ക്ക് ല​ഭി​ക്കു​ക ഒ​ന്പ​തു​രൂ​പ​യാ​ണ് ല​ഭി​ക്കു​ക. തൃ​ക്ക​രി​പ്പൂ​ർ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ എ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി കൂ​ലി ന​ൽ​കി​യി​ട്ടി​ല്ല.

ഒ​രു മാ​സം 5800ൽ​പ്പ​രം ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് ഈ ​എ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് ത​യാ​റാ​ക്കി ന​ൽ​കി വ​രു​ന്ന​ത്. 2021 ജ​നു​വ​രി​ക്ക് ശേ​ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം ന​ൽ​കി​യി​ട്ടി​ല്ല.

തൃ​ക്ക​രി​പ്പൂ​ർ മേ​ഖ​ല​യി​ലെ എ​ട്ട് റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കു​ള്ള ഭ​ക്ഷ്യ കി​റ്റു​ക​ളും സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ഭ​ദ്ര​താ അ​ല​വ​ൻ​സ് പ്ര​കാ​ര​മു​ള്ള കി​റ്റു​ക​ളും ത​യാ​റാ​ക്കി ന​ൽ​കി വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി കു​ടി​ശി​ക ഓ​ണ​ത്തി​ന് മു​മ്പാ​യി കൊ​ടു​ക്ക​ണ​മെ​ന്നും അ​ത​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​മാ​ർ​ഗം സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്ന് വി​വി​ധ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment