ഗ​യ്സ് പെ​ട്ടു​മ​ക്ക​ളെ..! ഇ ​ബു​ൾ ജെ​റ്റി​ന്‍റെ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കും; ച​ട്ടം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സെ​ൻ​സ് റ​ദ്ദ് ചെ​യ്യാ​നും തീ​രു​മാ​നം

ക​ണ്ണൂ​ർ: ക​ടു​ത്ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ഇ ​ബു​ൾ ജെ​റ്റ് സോ​ഹ​ദ​ര​ൻ​മാ​രു​ടെ വാ​ഹ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ എം​വി​ഡി​ക്ക് ട്രാ​ന്‍​സ്‌​പോ​ര്‍​ട് ക​മ്മീ​ഷ​ണ​ര്‍ എം.​ആ​ര്‍. അ​ജി​ത്കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി.

ച​ട്ടം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സെ​ൻ​സ് റ​ദ്ദ് ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്‍റെ നി​റം മാ​റ്റി​യ​ത് ഹൈ​ക്കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണ്.

ആ​ഡം​ബ​ര നി​കു​തി​യി​ല്‍ വ​ന്ന വ്യ​ത്യാ​സം ഇ ​ബു​ള്‍​ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

വാ​ഹ​ന​ത്തി​നു ബോ​ഡി​ക്ക് പു​റ​ത്ത് ത​ള്ളി​നി​ല്‍​ക്കു​ന്ന പാ​ര്‍​ട്ട്‌​സ് പാ​ടി​ല്ല എ​ന്നാ​ണ് നി​യ​മം. എ​ന്നാ​ല്‍ ഈ ​നി​യ​മ​വും ഇ-​ബു​ള്‍​ജെ​റ്റ് ലം​ഘി​ച്ചി​ട്ടു​ണ്ട്.

ഇ ​ബു​ൾ ജെ​റ്റ് യു​ട്യൂ​ബേ​ഴ്സി​ന്‍റെ കൂ​ടു​ത​ൽ ഗ​താ​ഗ​ത​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

വാ​ഹ​ന​ത്തി​ൽ ആം​ബു​ല​ൻ​സി​ന്‍റെ സൈ​റ​ൺ ഘ​ടി​പ്പി​ക്കു​ക​യും തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ലൂ​ടെ സൈ​റ​ണി​ട്ടു പോ​കു​ക​യും ചെ​യ്യു​ന്ന ഇ​വ​രു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

ബി​ഹാ​റി​ൽ​വ​ച്ചാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment