ഓ​ണ​ത്തുമ്പി​യു​ടെ ക​ണ​ക്കെ​ടു​പ്പ് പെ​​രി​​യാ​​ർ ക​​ടു​​വാ സ​​ങ്കേ​​ത​​ത്തി​​ൽ ; തുമ്പി​​ക​​ളു​​ടെ അ​​ഭാ​​വം ജ​​ല​​മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​ന്‍റെ അ​​ട​​യാ​​ള​​മെന്ന് ശാസ്ത്രം

കു​​മ​​ളി: പെ​​രി​​യാ​​ർ ക​​ടു​​വാ സ​​ങ്കേ​​ത​​ത്തി​​ൽ ഓ​​ണ​​ത്തു​​മ്പി​​ക​​ളു​​ടെ ക​​ണ​​ക്കെ​​ടു​​പ്പ് ഇ​​ന്നു​​തു​​ട​​ങ്ങും. മൂ​​ന്നു ദി​​വ​​സ​​മാ​​ണ് സ​​ർ​​വേ. തേ​​ക്ക​​ടി പെ​​രി​​യാ​​ർ ക​​ണ്‍​സ​​ർ​​വേ​​ഷ​​ൻ ഫൗ​​ണ്ടേ​ഷ​​നും തി​​രു​​വ​​ന​​ന്ത​​പു​​രം ഡ്രാ​​ഗ​​ൻ​​ഫ്ളൈ ഫൗ​​ണ്ടേ​ഷ​​നും ചേ​​ർ​​ന്നാ​​ണ് സ്ഥി​​തി​​വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന​​ത്.

പെ​​രി​​യാ​​ർ ക​​ടു​​വാ സ​​ങ്കേ​​ത​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ആ​​ദ്യ സം​​യു​​ക്ത സ​​ർ​​വേ​​യാ​​ണി​​ത്. 15 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നാ​​ലു​​പേ​​രു​ വീ​​തം ആ​​ളു​​ക​​ൾ അ​​ട​​ങ്ങി​​യ സം​​ഘ​​ങ്ങ​​ളാ​​ണു ക​​ണ​​ക്കെ​​ടു​​പ്പു ന​​ട​​ത്തു​​ന്ന​​ത്. തേ​​ക്ക​​ടി ഡി​​എ​​ഫ്ഒ ശി​​ല്പ വി. ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്യും. ശു​​ദ്ധ​​ജ​​ല പ​​രി​​സ്ഥി​​തി മേ​​ഖ​​ല​​യി​​ലാ​​ണ് ഓ​​ണ​​ത്തു​​ന്പി​​ക​​ളു​​ടെ നി​​ല​​നി​​ല്പ്. തുമ്പി​​ക​​ളു​​ടെ അ​​ഭാ​​വം ജ​​ല​​മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​ന്‍റെ അ​​ട​​യാ​​ള​​മാ​​ണെ​​ന്നാ​ണു ശാ​​സ്ത്രം.

Related posts