ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ്; വ്യ​വ​സാ​യി​യി​ൽ നി​ന്ന് 3.61 കോ​ടി ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

മും​ബൈ: ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ലൂ​ടെ 73കാ​ര​നാ​യ വ്യ​വ​സാ​യി​യി​ൽ​നി​ന്നു 3.61 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ഗാ​ർ​മെ​ന്‍റ് യൂ​ണി​റ്റ് ഉ​ട​മ അ​റ​സ്റ്റി​ൽ.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ബ​ർ പോ​ലീ​സ് ഇ​തു​വ​രെ 2.20 കോ​ടി രൂ​പ​യും 330 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും മ​ര​വി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 20നും ​ഒ​ക്ടോ​ബ​ർ ഏ​ഴി​നു​മി​ട​യി​ൽ ര​ണ്ടു സ്ത്രീ​ക​ളു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ്യ​വ​സാ​യി പ​ണം നി​ക്ഷേ​പി​ച്ച​ത്.

ഇ​യാ​ളു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത പ്ര​തി​ക​ൾ പ​ണം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ്യ​വ​സാ​യി 3.61 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ പ​ണം ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വ്യ​വ​സാ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment