ഓ​ണ്‍​ലൈ​ന്‍ കളി കുട്ടിക്കളിയല്ല..!  രക്ഷിതാക്കളുടെ അക്കൗണ്ടുകൾ കാലിയാകുന്നു; ഗെ​യി​മു​ക​ൾ​ക്ക് പി​ന്നാ​ലെ പാ​യു​ന്ന കു​ട്ടി​ക​ൾ; നടപടിയെടുക്കാനാകാതെ പോലീസ്; കാരണം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ മൊ​ബൈ​ല്‍ ഗെ​യി​മു​ക​ള്‍​ക്കാ​യി കു​ട്ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് വ​ന്‍ തു​ക​ക​ള്‍ ചോ​ര്‍​ത്തു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്കാ​യി മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഇ​ന്‍റ​ര്‍​നെ​റ്റു​ക​ളും പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍ ക​ളി​ക്കു​ന്ന​തി​നാ​യി അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സ​ലിം​ഗ് സം​രം​ഭ​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ആ​ദ്യം സൗ​ജ​ന്യം;അ​ടി​മ​ക​ളാ​യാ​ല്‍ തു​ക ഈ​ടാ​ക്കും
പ​ണ​ത്തി​നാ​യി ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളാ​ണ് കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പേ​ടി​എ​മ്മും മ​റ്റ് അ​നു​ബ​ന്ധ വാ​ല​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ ഗെ​യിം ക​ളി​ക്കു​ന്ന​തി​നാ​യി പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ് ക​മ്പ​നി​ക​ള്‍​ക്ക് പ​ണം നി​യ​മ​വി​ധേ​യ​മാ​യി ത​ന്നെ കു​ട്ടി​ക​ള്‍ കൈ​മാ​റു​ന്ന​തി​നാ​ല്‍ പോ​ലീ​സി​ന് ന​ട​പ​ടി​യെ​ടു​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല.

ഓ​ണ്‍​ലൈ​നി​ല്‍ നേ​ര​മ്പോ​ക്കി​നാ​യി തു​ട​ങ്ങി​യ ക​ളി​ക​ള്‍ ഇ​പ്പോ​ള്‍ പ​രി​ധി​വി​ട്ട് പ​ണം ഉ​പ​യോ​ഗി​ച്ചു​ള്ള ക​ളി​ക​ളി​ലേ​ക്കാ​ണ് മാ​റി​യ​ത്. ആ​ദ്യം സൗ​ജ​ന്യ​മാ​യി ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ള്‍ കു​ട്ടി​ക​ള്‍ ഇ​തി​ന് അ​ടി​മ​യാ​കു​മ്പോ​ള്‍ പ​ണം ഈ​ടാ​ക്കി​ത്തു​ട​ങ്ങും.

അ​ടു​ത്തി​ടെ കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഗെ​യി​മു​ക​ൾ​ക്ക് പി​ന്നാ​ലെ പാ​യു​ന്ന കു​ട്ടി​ക​ൾ
പ​ഠ​നം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലൂ​ടെ​യാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കു​ട്ടി​ക​ളി​ല്‍ ഇ​ന്‍റ​ർ‍​നെ​റ്റ് ഉ​പ​യോ​ഗ​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ ഉ​പ​യോ​ഗ​വും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ കു​ട്ടി​ക​ള്‍ പ​ഠ​ന​ത്തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍​ക്കാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ള്‍ അ​മി​ത​മാ​യി മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ അ​വ​രു​ടെ സ്വാ​ഭാ​വ​ങ്ങ​ളി​ല്‍ മാ​റ്റം വ​ന്ന​താ​യും മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​താ​യും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട് .

നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും അ​നി​വാ​ര്യം
ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി കു​ട്ടി​ക​ള്‍​ക്ക് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ന​ല്‍​കു​ന്ന മാ​താ​പി​താ​ക്ക​ള്‍ കൃ​ത്യ​മാ​യി അ​വ​രു​ടെ ഓ​ണ്‍​ലൈ​ന്‍ ഇ​ട​പെ​ട​ലു​ക​ളെ നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
അ​വ​രു​ടെ ഫോ​ണി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്താ​ണെ​ന്ന് സ്ഥി​ര​മാ​യി പ​രി​ശോ​ധി​ക്ക​ണം.

അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഗെ​യി​മു​ക​ള്‍​ക്ക് അ​ഡി​ക്ട് ആ​യ കു​ട്ടി​ക​ളെ ക്ര​മേ​ണ അ​തി​ല്‍ നി​ന്നു പി​ന്തി​രി​പ്പി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​ക​ണം.

Related posts

Leave a Comment