ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ജീ​വി​ത വ​ഴി​ക​ള്‍ രാ​ഷ്ട്രീ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രു പാ​ഠ​പു​സ്ത​കം

1943 ഒ​ക്ടോ​ബ​ർ 31:പു​തു​പ്പ​ള്ളി ക​രോ​ട്ട് വ​ള്ള​ക്കാ​ലി​ൽ കെ.​ഒ. ചാ​ണ്ട ി- ബേ​ബി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​യി ജ​ന​നം. മൂ​ത്ത​യാ​ൾ അ​ച്ചാ​മ്മ. ഇ​ള​യ സ​ഹോ​ദ​ര​ൻ അ​ല​ക്സ് വി. ​ചാ​ണ്ട ി.

പു​തു​പ്പ​ള്ളി ഗ​വ​ണ്മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലും അ​ങ്ങാ​ടി എം​ഡി എ​ൽ​പി സ്കൂ​ളി​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലു​മാ​യി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം.

കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ ബി​എ ഇ​ക്ക​ണോ​മി​ക്സ്. എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ​നി​ന്നു ബി​എ​ൽ.

പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ ക​ഐ​സ് യു ​യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ തു​ട​ക്കം.

1967: കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. എ.​കെ. ആ​ന്‍റ​ണി പ​ദ​വി​യൊ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.

1969: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്.

1970: പു​തു​പ്പ​ള്ളി​യി​ൽ​നി​ന്ന് ആ​ദ്യ നി​യ​സ​മ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. സി​പി​എ​മ്മി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ ഇ.​എം. ജോ​ർ​ജി​നെ 7,288 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ര​ങ്ങേ​റ്റം. നി​യ​മ​സ​ഭാം​ഗ​മാ​കു​ന്പോ​ൾ പ്രാ​യം 27.

1977 മാ​ർ​ച്ച് 25: കെ. ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ തൊ​ഴി​ൽ മ​ന്ത്രി. രാ​ജ​ൻ കേ​സി​ലെ ഹൈ​ക്കോ​ട​തി പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നു ക​രു​ണാ​ക​ര​ൻ രാ​ജി​വ​ച്ച് എ.​കെ. ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ഴും മ​ന്ത്രി​സ​ഭ​യി​ൽ തു​ട​ർ​ന്നു. എ.​കെ. ആ​ന്‍റ​ണി രാ​ജി​വ​യ്ക്കു​ന്ന 1978 ഒ​ക്ടോ​ബ​ർ 27 വ​രെ മ​ന്ത്രി​പ​ദ​വി​യി​ൽ തു​ട​ർ​ന്നു.

1981 ഡി​സം​ബ​ർ 28: കെ. ​ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച മ​ന്ത്രി​സ​ഭ​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി. ലോ​ന​പ്പ​ൻ ന​ന്പാ​ട​ൻ കാ​ലു​മാ​റി​യ​തി​നെ തു​ട​ർ​ന്ന് 80 ദി​വ​സ​ത്തി​നു ശേ​ഷം മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചു.

1982-85: യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ.

2001-2004: യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ.

2004 ഓ​ഗ​സ്റ്റ് 31: കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 2006 മേ​യ് 18നു ​രാ​ജി​വ​ച്ചു.

2006-11: പ്ര​തി​പ​ക്ഷ നേ​താ​വ്.

2011 മേ​യ് 18: കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​യി വീ​ണ്ട ും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 2016 മേ​യ് 20നു ​രാ​ജി​വ​ച്ചു.

2016 ൽ ​നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം സ്വീ​ക​രി​ച്ചി​ല്ല. 2021 ലും ​നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്ന​യാ​ൾ എ​ന്ന റി​ക്കാ​ർ​ഡും ഉ​മ്മ​ൻ ചാ​ണ്ടി​ക്കു സ്വ​ന്തം. അ​തും പു​തു​പ്പ​ള്ളി എ​ന്ന ഒ​രേ നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന്.

Related posts

Leave a Comment