സം​ഭാ​വ​ന വാ​ങ്ങു​ന്ന​തി​ല്‍ ഒ​രു തെ​റ്റു​മി​ല്ല ! വീ​ട്ടി​ലെ തേ​ങ്ങാ വി​റ്റ കാ​ശു കൊ​ണ്ടാ​ണോ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് വി ​ഡി സ​തീ​ശ​ന്‍

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന്‍ മാ​സ​പ്പ​ടി വാ​ങ്ങി​യ സം​ഭ​വം അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കാ​തി​രു​ന്ന​തി​ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ന്‍. അ​ഴി​മ​തി ആ​രോ​പ​ണം റൂ​ള്‍ 15 പ്ര​കാ​രം സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കാ​നാ​വി​ല്ലെ​ന്നും അ​തു മ​റ്റ് അ​വ​സ​രം വ​രു​മ്പോ​ള്‍ ഉ​ന്ന​യി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യു​ടെ ക​മ്പ​നി​യി​ല്‍​നി​ന്നു പ​ണം വാ​ങ്ങി​യ​ത് സം​ഭാ​വ​ന​യാ​ണെ​ന്നും സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. വീ​ണാ വി​ജ​യ​നെ​തി​രെ​യു​ള്ള​ത് ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​മാ​ണ്. മു​ഖ്യ​മ​ന്ത്രി പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് പ​ണം സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ആ​ക്ഷേ​പം. അ​ഴി​മ​തി ആ​രോ​പ​ണം റൂ​ള്‍ 15 പ്ര​കാ​രം സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി കൊ​ണ്ടു​വ​രാ​ത്ത​ത്. അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​ന്‍ റൂ​ള്‍​സ് ഒ​ഫ് പ്രൊ​സീ​ജി​യ​റി​ല്‍ മ​റ്റ് വ​ഴി​ക​ളു​ണ്ട്. അ​ത് അ​വ​സ​രം കി​ട്ടു​മ്പോ​ള്‍ ഉ​ന്ന​യി​ക്കു​മെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ഇ​ന്ന​ലെ​യാ​ണ് വീ​ണ​യ്ക്കെ​തി​രാ​യ വാ​ര്‍​ത്ത വ​ന്ന​ത്. ഇ​ന്ന​ലെ സ​ഭ​യി​ല്‍ ബി​ല്ലു​ക​ളു​ടെ ച​ര്‍​ച്ച​യാ​യി​രു​ന്നു.…

Read More

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ജീ​വി​ത വ​ഴി​ക​ള്‍ രാ​ഷ്ട്രീ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രു പാ​ഠ​പു​സ്ത​കം

1943 ഒ​ക്ടോ​ബ​ർ 31:പു​തു​പ്പ​ള്ളി ക​രോ​ട്ട് വ​ള്ള​ക്കാ​ലി​ൽ കെ.​ഒ. ചാ​ണ്ട ി- ബേ​ബി ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​യി ജ​ന​നം. മൂ​ത്ത​യാ​ൾ അ​ച്ചാ​മ്മ. ഇ​ള​യ സ​ഹോ​ദ​ര​ൻ അ​ല​ക്സ് വി. ​ചാ​ണ്ട ി. പു​തു​പ്പ​ള്ളി ഗ​വ​ണ്മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലും അ​ങ്ങാ​ടി എം​ഡി എ​ൽ​പി സ്കൂ​ളി​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലു​മാ​യി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം. കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ ബി​എ ഇ​ക്ക​ണോ​മി​ക്സ്. എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ​നി​ന്നു ബി​എ​ൽ. പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ ക​ഐ​സ് യു ​യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ തു​ട​ക്കം. 1967: കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. എ.​കെ. ആ​ന്‍റ​ണി പ​ദ​വി​യൊ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. 1969: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. 1970: പു​തു​പ്പ​ള്ളി​യി​ൽ​നി​ന്ന് ആ​ദ്യ നി​യ​സ​മ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. സി​പി​എ​മ്മി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ ഇ.​എം. ജോ​ർ​ജി​നെ 7,288 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ര​ങ്ങേ​റ്റം.…

Read More

ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ മൂ​ലം ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ല;ചി​കി​ത്സാ പു​രോ​ഗ​തി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വി​ല​യി​രു​ത്ത​ണം; വീ​ണ്ടും ക​ത്ത​യ​ച്ച് സ​ഹോ​ദ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​കി​ത്സാ പു​രോ​ഗ​തി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വി​ല​യി​രു​ത്തണം. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ച് സ​ഹോ​ദ​ര​ന്‍ അ​ല​ക്‌​സ്.​വി.​ചാ​ണ്ടി. ​നി​ല​വി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി ചി​കി​ത്സ​യി​ലു​ള്ള ബാം​ഗ്ലൂ​ര്‍ എ​ച്ച്‌​സി​ജി ആ​ശു​പ​ത്രി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ബ​ന്ധ​പ്പെ​ട​ണം. ഓ​രോ ദി​വ​സ​ത്തെ​യും ചി​കി​ത്സാ പു​രോ​ഗ​തി മു​ഖ്യ​മ​ന്ത്രി​യെ​യും ആ​രോ​ഗ്യ മ​ന്ത്രി​യെ​യും അ​റി​യി​ക്കാ​ന്‍ വേ​ണ്ട ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണം. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ മൂ​ലം ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ഉ​മ്മ​ന്‍ചാ​ണ്ടി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി അ​ല​ക്‌​സ്.​വി.​ചാ​ണ്ടി നേ​ര​ത്തെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി​യ​ത്.

Read More

ഉ​മ്മ​ൻ ചാ​ണ്ടി​യെ മ​ന്ത്രി വീ​ണാ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു; ആരോഗ്യനില തൃപ്തികരം; മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ തു​ട​ർ ചി​കി​ത്സ

തി​രു​വ​ന​ന്ത​പു​രം: നിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഉ​മ്മ​ൻ​ചാ​ണ്ടി​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ച്ചു. മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ തു​ട​ർ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ നേ​രി​ട്ടെ​ത്തി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യും ഡോ​ക്ട​ർ​മാ​രു​മാ​യും സം​സാ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഉ​മ്മ​ൻ‌​ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്നു ഡോ​ക്ട​ർ മ​ഞ്ജു ത​മ്പി പ​റ​ഞ്ഞു. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ കു​റ​ഞ്ഞു. ന്യുമോണിയ ബാധയെത്തുടർന്ന് ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​

Read More

പാ​ർ​ട്ടി​യും കു​ടും​ബ​വും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്നു​; ​ഒരാ​ൾ​ക്കെ​തി​രെ​യും ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത വേ​ദ​നി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണം; മകന്‍റെ ഫേസ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടി

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വേ​ദ​ന​യു​ള​വാ​ക്കു​ന്നു​വെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍‌​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി. മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ന്‍റെ ഫേ​സ്ബു​ക്കി​ൽ ലൈ​വി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്. ത​നി​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും പാ​ർ​ട്ടി​യും കു​ടും​ബ​വും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്നു​ണ്ടെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. ‌മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍റെ​യും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.​യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള വീ​ഴ്ച​യു​മി​ല്ലാ​തെ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​ല്‍ താ​ന്‍ പൂ​ര്‍​ണ തൃ​പ്ത​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ങ്ങ​നെ​യൊ​രു അ​ഭ്യൂ​ഹം പ​ര​ക്കാ​നി​ട​യു​ണ്ടാ​യ സാ​ഹ​ച​ര്യം ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും അ​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി. ഒ​രാ​ൾ​ക്കെ​തി​രെ​യും ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത വേ​ദ​നി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു.…

Read More

ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍ ! ഷാള്‍ അണിയിച്ച് വരവേറ്റ് ഉമ്മന്‍ചാണ്ടി; മടങ്ങി വരവ് ഇക്കാരണത്താല്‍…

മിമിക്രി താരവും നടനുമായ ഉല്ലാസ് പന്തളം വീണ്ടും കോണ്‍ഗ്രസില്‍. പന്തളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഉമ്മന്‍ചാണ്ടിയാണ് ഉല്ലാസ് പന്തളത്തെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഉല്ലാസ് പന്തളത്തിന് പുറമേ മറ്റുപാര്‍ട്ടികളില്‍നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്കും കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കി. നേരത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു ഉല്ലാസ് പന്തളം. തദ്ദേശ തിരഞ്ഞെടുപ്പില്‍ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപനെതിരേ ഉല്ലാസ് മത്സരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പന്തളം പ്രതാപന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഉല്ലാസ് പന്തളം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

Read More