കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; തടയാനെത്തിയ മകൾക്കും പരിക്ക്; കൃഷ്ണദാസിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളതിങ്ങനെ…

 

പാ​ല​ക്കാ​ട്‌: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഭാ​ര്യ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. ഒ​റ്റ​പ്പാ​ലം കോ​ത​ക്കു​റ​ശ്ശി​യി​ലാ​ണ് സം​ഭ​വം. ന​ട​ന്ന​ത്. കി​ഴ​ക്കേ പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ര​ജ​നി (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ർ​ത്താ​വ് കൃ​ഷ്ണ​ദാ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നി​ടെ പ​തി​മൂ​ന്നു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ അ​ന​ഘയ്​ക്കും പ​രി​ക്കേ​റ്റു.

ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ​വ​ഴ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ര​ജ​നി​യെ കൃ​ഷ്ണ​ദാ​സ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി കൃ​ഷ്ണ​ദാ​സ് ആ​കെ അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന് അ​യ​ൽ​ക്കാ​ർ പ​റ​യു​ന്നു. നേ​രം വെ​ളു​ത്ത​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മ​റി​യു​ന്ന​ത്.

ക​സ്റ്റ​ഡി​യി​ലു​ള്ള കൃ​ഷ്ണ​ദാ​സി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കും. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment