ഇന്ത്യക്കാരുടെ സംഭാവനയായി ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയിലേക്ക് ഒരു വാക്കു കൂടി! ‘ചുഡീസ്’ എന്ന വാക്കിന് ഓക്‌സ്ഫഡ് ഡിക്ഷണറി നല്‍കുന്ന നിര്‍വചം ഇങ്ങനെ

ഇന്ത്യക്കാരുടെ സംഭാവനയായി ഇനി ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയിലേയ്ക്ക് ഒരു വാക്കുകൂടി. അണ്ടര്‍പാന്റ്സ് ആയ ‘ചുഡീസ്’ എന്ന വാക്കാണ് ഏറ്റവും ഒടുവില്‍ ഡിക്ഷനറിയില്‍ ഇടംപിടിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ഗസറ്റുകളിലും പബ്ലിക്കേഷനുകളിലും ഇടംപിടിച്ചിരുന്ന ഈ വാക്ക് പ്രശസ്തമായ ബ്രിട്ടീഷ്-ഏഷ്യന്‍ കൊമഡി സീരിസ് ആയ ‘ഗുഡ്നെസ്സ് ഗ്രേഷ്യസ് മീ’യിലൂടെയാണ് പ്രചാരം നേടിയത്. 1990കളുടെ മധ്യത്തില്‍ ബിബിസി ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത സീരിയലാണിത്.

സീരിയലില്‍ സഞ്ജീവ് ഭാസ്‌കര്‍ പ്രയോഗിച്ച ‘കിസ് മൈ ചുഡീസ്’ എന്ന ഡയലോഗ് വളരെ പ്രചാരം നേടിയിരുന്നു. സീരിയലിനെ ‘ഭങ്ക്ര മുഫിന്‍സിലെ’ ഒരു കഥാപാത്രം സഞ്ജീവ് ആയിരുന്നു. ‘ചുഡീസ്’ ഉള്‍പ്പെടുത്തിയതിലൂടെ ബ്രിട്ടീഷ് ഇന്ത്യന്‍ പ്രയോഗത്തിലെ ഒരു വാക്ക് കൂടി ഡിക്ഷനറിയുടെ ഭാഗമായെന്ന് സീനിയര്‍ എഡിറ്റര്‍ ജോനാഥന്‍ ദെന്റ് പറഞ്ഞു.

ഷോര്‍ട്ട് ട്രൗസേഴ്സ്, ഷോര്‍ട്സ് എന്നീ അര്‍ത്ഥങ്ങളാണ് ചുഡീസിന് ഓക്സ്ഫോര്‍ഡ് ഡിക്ഷനറി നല്‍കിയിരിക്കുന്നത്. ഈ മാസം നടത്തിയ പുതിയ അപ്ഡേഷനോടെ 650 പുതിയ വാക്കുകളും ശൈലികളും അര്‍ത്ഥങ്ങളുമാണ് ഡിക്ഷനറിയില്‍ ഇടംപിടിച്ചിരിക്കുന്നത്.

Related posts