സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം കഴിച്ചത് ! ഇവര്‍ക്കൊപ്പം ജീവിക്കുമ്പോഴാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്; ജയചന്ദ്രന്‍ പറയുന്നതിങ്ങനെ…

കുഞ്ഞിനെ താനറിയാതെ അച്ഛന്‍ തന്റെ പക്കല്‍ നിന്ന് തട്ടിക്കൊണ്ടു പോയെന്ന അനുപമയുടെ ആരോപണത്തിന് മറുപടിയുമായി അച്ഛന്‍ പി.എസ് ജയചന്ദ്രന്‍.

ശിശുക്ഷേമ സമിതിയ്ക്കു മുമ്പില്‍ അനുപമയെ കാറിലിരുത്തിയ ശേഷമാണ് കുഞ്ഞിനെ സമിതിയ്ക്കു കൈമാറിയതെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ജയചന്ദ്രന്‍ വ്യക്തമാക്കി.

അനുപമയുടെ ആവശ്യപ്രകാരമുള്ള നിബന്ധനകള്‍ എഴുതിച്ചേര്‍ത്താണ് സമ്മതപത്രം തയ്യാറാക്കിയതെന്നും അജിത് മകളെ പ്രണയിച്ചത് പണം ലക്ഷ്യമാക്കിയാണെന്നും ജയചന്ദ്രന്‍ പറയുന്നു.

ക്രിസ്തുമതത്തില്‍ നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്ത് 30 വര്‍ഷക്കാലമായി ഒരുമിച്ച് ജീവിക്കുന്ന താന്‍ ജാതിവാദിയാണെന്ന ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും ജയചന്ദ്രന്‍ ചോദിക്കുന്നു.

മാത്രമല്ല അജിത്തിന്റെ ആദ്യ വിവാഹം തന്നെ അത്ര നേരായ രീതിയിലുള്ളതായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. സ്വന്തം സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം ചെയ്തത്.

ഒമ്പതു വര്‍ഷത്തോളം ആദ്യ ഭാര്യയായ നസിയയ്‌ക്കൊപ്പം ഇയാള്‍ ജീവിച്ചു. ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്.

മകളെ ഈ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ഒരച്ഛന്‍ ചെയ്യേണ്ട കാര്യം മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും ജയചന്ദ്രന്‍ പറയുന്നു.

അനുപമയ്ക്ക് കുഞ്ഞുണ്ടായപ്പോള്‍ അജിത് വിവാഹമോചനത്തിന് നടപടി തുടങ്ങിയിരുന്നില്ലെന്നും ആ അവസരത്തില്‍ കുഞ്ഞിനെ ഉത്തരവാദിത്തപ്പെട്ട നിയമസംവിധാനത്തില്‍ ഏല്‍പ്പിക്കുക മാത്രമായിരുന്നു തന്റെ മുമ്പിലുള്ള പോംവഴിയെന്നും ജയചന്ദ്രന്‍ പറയുന്നു.

നേരത്തെ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ കുഞ്ഞിനെ തിരികെ കിട്ടുമായിരുന്നുവെന്നും എന്നാല്‍ അവര്‍ അതിനു തയ്യാറായില്ലെന്നും പറഞ്ഞ ജയചന്ദ്രന്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കാനുള്ള സമ്മതപത്രം തയ്യാറാക്കിയത് അനുപമയുടെ സമ്മതത്തോടെയാണെന്ന് വ്യക്തമാക്കി.

ദത്ത് നല്‍കുന്നതിനു മുമ്പ് അജിത്തുമായി ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യം വരികയാണെങ്കില്‍ കുഞ്ഞിനെ തിരികെ ആവശ്യപ്പെടാമെന്ന നിബന്ധന എഴുതിച്ചേര്‍ത്തത് അനുപമ പറഞ്ഞിട്ടാണെന്നും ജയചന്ദ്രന്‍ പറയുന്നു.

അനുപമയെ കോവിഡ് പോസീറ്റീവായതിനെത്തുടര്‍ന്ന് ജഗതിയിലെ സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചതാണ് ഇപ്പോള്‍ വീട്ടുതടങ്കലായി ആരോപിക്കുന്നതെന്നും ജയചന്ദ്രന്‍ പറയുന്നു.

Related posts

Leave a Comment