​പഠ​ന​ത്തോ​ട് വി​മു​ഖ​ത; കൗൺസിലിംഗിന് വിധേയമാക്കിയ പെൺകുട്ടി പറഞ്ഞത് ഞെട്ടിപ്പിക്കുന്ന പീഡന വിവരം;  കടുത്തുരുത്തി സ്വദേശി പിടിയിൽ


വൈ​ക്കം: ഉ​റ​ങ്ങി​ക്കി​ട​ന്ന ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ബാ​ലി​ക​യെ ഒ​രു വ​ർ​ഷം മു​ന്പ് പീ​ഡിപ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ക​ടു​ത്തു​രു​ത്തി മ​ധു​ര​വേ​ലി സ്വ​ദേ​ശി​യാ​യ സു​രേ​ഷ് കു​മാ​റി (38) നെ ​അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ഒ​രു വ​ർ​ഷം മു​ന്പ് ബാ​ലി​ക​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡിപ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ന​ന്നാ​യി പ​ഠി​ച്ചി​രു​ന്ന ബാലിക പ​ഠ​ന​ത്തോ​ട് വി​മു​ഖ​ത കാ​ട്ടി​ത്തു​ട​ങ്ങി​യ​തോ​ടെ അ​ധ്യാ​പ​ക​ർ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​യാ​ക്കി​യ​പ്പോ​ഴാ​ണ് ബ​ന്ധു​വി​ൽ നി​ന്നു​ണ്ടാ​യ ദു​ര​നു​ഭ​വം ബാ​ലി​ക പ​റ​ഞ്ഞ​ത്.

ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment