സംസ്കാരത്തിന്‍റെ ഭാഗങ്ങളായ ക്ഷേത്രങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ പ്ര​തി​കൂ​ല ഫ​ല​മു​ണ്ടാ​കു​മെ​ന്ന് മാ​താ അ​മൃ​താ​ന​ന്ദ​മ​യി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സം​ഭ​വ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് മാ​താ അ​മൃ​താ​ന​ന്ദ​മ​യി. ഓ​രോ ക്ഷേ​ത്ര​ത്തി​നും അ​തി​ന്‍റേ​താ​യ ആ​ചാ​ര​ങ്ങ​ളും ക്ഷേ​ത്ര സ​ങ്ക​ൽ​പ്പ​വു​മു​ണ്ട്. അ​ത് അ​വ​ഗ​ണി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​മൃ​താ​ന​ന്ദ​മ​യി പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തു ന​ട​ന്ന അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മം പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു.

ക്ഷേ​ത്ര ആ​ചാ​ര​ങ്ങ​ളെ കു​റി​ച്ച് വേ​ണ്ട​ത്ര അ​റി​വി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ൾ വേ​ണ്ട​വി​ധം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​കൂ​ല ഫ​ല​മു​ണ്ടാ​കും. ഇ​ക്കാ​ര്യം ക്ഷേ​ത്ര അ​ന്ത​രീ​ക്ഷ​ത്തെ ബാ​ധി​ക്കും. ക്ഷേ​ത്ര​ങ്ങ​ൾ സം​സ്കാ​ര​ത്തി​ന്‍റെ തൂ​ണു​ക​ളാ​ണ്- മാ​താ അ​മൃ​താ​ന​ന്ദ​മ​യി പ​റ​ഞ്ഞു.

മാ​താ അ​മൃ​താ​ന​ന്ദ​മ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മം പ​രി​പാ​ടി​യി​ൽ കു​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ചി​ദാ​ന​ന്ദ​പു​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മ​ഠ​ങ്ങ​ളി​ലെ സ​ന്യാ​സി​മാ​രും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ ഭ​ക്ത​രു​മാ​ണ് നാ​മ​ജ​പ യാ​ത്ര​യി​ലും സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്ത​ത്.

യു​വ​തീപ്ര​വേ​ശ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ തീ​രു​മാ​നം. ഇ​തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് അ​യ്യ​പ്പ​ഭ​ക്ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

Related posts