താക്കീത് നൽകിയിട്ടും നി​യ​മ​ത്തെ വെ​ല്ലുവി​ളി​ച്ച്   അ​ന​ധി​കൃ​ത​ പാ​ടം നി​ക​ത്തൽ;  അ​നി​ൽ തോ​മ​സി​നെതിരേ കോ​ട്ട​യം ചീഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കേ​സെ​ടു​ത്തു

പെ​രു​വ: 2008 ലെ ​കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം അ​ന​ധി​കൃ​ത​മാ​യി പാ​ടം നി​ക​ത്തി​യ​തി​ന് കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കേ​സെ​ടു​ത്തു. മു​ള​ക്കു​ളം സ്വ​ദേ​ശി അ​നി​ൽ തോ​മ​സി​നെ​തി​രെയാണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ള​ക്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ​ജി​ല വ​ർ​ഗീ​സാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

ഇ​തേ​തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന് സ​മ​ൻ​സ് അ​യ​ച്ചു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​ല ത​വ​ണ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് നി​യ​മ​ത്തെ വെ​ല്ലുവി​ളി​ച്ച് ഇ​ദേ​ഹം മ​ണ്ണ​ടി തു​ട​രു​ക​യാ​യി​രു​ന്നു. മു​ള​ക്കു​ളം വി​ല്ലേ​ജി​ൽ കു​ന്ന​പ്പി​ള്ളി പാ​ന ന​ട​പ്പാ​ല​ത്തി​ന് സ​മീ​പ​വും അ​വ​ർ​മ ജം​ഗ്ഷ​നി​ലു​മാ​ണ് പാ​ടം നി​ക​ത്ത് വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി​യി​ലു​മാ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ മ​ണ്ണ് അ​ടി​ച്ച​ത്. ര​ണ്ട് ത​വ​ണ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​താ​ണെ​ന്നും പാ​ട​ത്ത​ടി​ച്ച മ​ണ്ണ് നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ലാ ആ​ർ​ഡി​ഒയ്​ക്ക്് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്നും മു​ള​ക്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തെ​ല്ലം വ​കവ​യ്ക്കാ​തെ മ​ണ്ണ​ടി തു​ട​രു​ക​യാ​യി​രു​ന്നു.

Related posts