വെള്ളത്തില്‍ മുങ്ങിയ ‘പാടാത്ത പൈങ്കിളി’ ! ഷൂട്ടിംഗ് ലൊക്കേഷനില്‍ വെള്ളപ്പൊക്കം;താരങ്ങളെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍…

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പര പാടാത്ത പൈങ്കിളി.

ബംഗാളി സൂപ്പര്‍ ഹിറ്റ് പരമ്പരയായ കേ അപോന്‍ കേ പൊറിന്റെ എന്ന സീരിയലിന്റെ റീമേക്കായാണ് പാടാത്ത പൈങ്കിളി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകര സ്വന്തമാക്കാന്‍ ഈ പരമ്പരയ്ക്ക് കഴിഞ്ഞു. കണ്‍മണി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

വലിയ ഒരു കുടുംബത്തില്‍ വേലക്കാരിയായി വരുന്ന നായികയുടെ കല്യാണം മുടങ്ങുന്നതും, തുടര്‍ന്ന് അതെ കുടുംബത്തിലെ മകന്‍ അച്ഛന്റെ ആവശ്യ പ്രകാരം നായികയെ വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് പരമ്പരയുടെ ഇതിവൃത്തം.

മനീഷ മഹേഷ്, അങ്കിത വിനോദ്, സൗമ്യ ശ്രീകുമാര്‍, സച്ചിന്‍ സജീ തുടങ്ങിയവരാണ് പരമ്പരയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പരമ്പരയിലെ കഥാപാത്രമായ കണ്മണിയെ അവതരിപ്പിക്കുന്നത് മനീഷ മഹേഷാണ്.കണ്മണിയുടെയും ദേവയുടേയും പ്രണയ നിമിഷങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്.

ഏറെ നാളുകളുടെ കാത്തിരിപ്പിന് ഒടുവില്‍ ദേവ തിരിച്ചു വന്നതിനു ശേഷമുള്ള കണ്മണിയുടെയും ദേവയുടേയും പ്രണയം പ്രേക്ഷകര്‍ ആകാംഷയോടെയാണ് സ്വീകരിച്ചത്.

തിരുവനന്തപുരത്താണ് പരമ്പരയുടെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തില്‍ വന്‍ നാശനഷ്ടം വിതച്ച് മഴ തകര്‍ത്ത് പെയ്യുകയാണ്.

കേരളത്തിലെ മിക്ക ജില്ലകളിലും പല ഭാഗങ്ങളിലായി വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്.

പല സ്ഥലങ്ങളിലും ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ പാടാത്ത പൈങ്കിളി ചിത്രീകരണം നടക്കുന്ന സ്ഥലത്തും വെള്ളപ്പൊക്കം ഉണ്ടായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇവിടെ നിന്നും ടിപ്പറില്‍ കയറ്റി താരങ്ങളെ രക്ഷപെടുത്തുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പരമ്പരയിലെ താരങ്ങള്‍ തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

പരമ്പര ചിത്രീകരണം നടക്കുന്ന വീട്ടില്‍ എല്ലാവരും ഉണ്ടായിരിക്കെ തന്നെ വെള്ളം കയറുകയും താരങ്ങള്‍ അപകട ഭീതിയില്‍ ആവുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായത്.

തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്ന് താരങ്ങളെ മാറ്റാന്‍ വേണ്ടി ലോറി വരികയും താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഒരുമിച്ചു ലോറിയില്‍ കൊണ്ട് പോവുകയുമാണ് ഉണ്ടായത്.

പോവുന്നതിനിടയിലുള്ള രസകരമായ സംഭവങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

താരങ്ങള്‍ പോകുന്ന ലോറിയുടെ പുറകിലായി അണിയറ പ്രവര്‍ത്തകര്‍ മുക്കാല്‍ ഭാഗവും മുങ്ങിയ സ്‌കൂട്ടറുമായി വരുന്നതാണ് വിഡിയോയില്‍ ഉള്ളത്.

പുറകില്‍ താരങ്ങളുടെ ചിരിയും കേള്‍ക്കാം. എന്തായാലും പരമ്പരയുടെ ചിത്രീകരണം അല്‍പ ദിവസത്തേക്കു മുടങ്ങും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രീകരണം നടക്കുന്ന വീട് എത്രയും പെട്ടന്ന് പഴയ പടി ആകുമെന്നും ചിത്രീകരണം പുനരാരംഭിക്കാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്ലാവരും.

Related posts

Leave a Comment