വീട്ടമ്മയുടെ ദേഹത്ത് പെയിന്‍റ് ഒഴിച്ചു; സിപിഎം പ്രവർത്തകർക്കെതിരേ കേസ്; യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് വീ​ട്ട​മ്മ​യ്ക്കു​നേ​രേ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ

ത​ല​ശേ​രി: ത​ല​ശേ​രി​യി​ൽ സിപിഎം പ്രവർത്തകർ വീ​ട്ടി​ൽ ക​യ​റി വീ​ടി​ന്‍റെ ചു​മ​രി​ലും വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്തും ചു​വ​ന്ന പെ​യി​ന്‍റൊ​ഴി​ച്ചെ​ന്നു പ​രാ​തി. ശനിയാഴ്ച രാ​ത്രിയിലാണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ശ​ര​ത്തി​ന്‍റെ അ​മ്മ എ​ര​ഞ്ഞോ​ളി​പ്പാ​ലം ഷ​മി​ത നി​വാ​സി​ൽ ര​ജി​ത​യു​ടെ(43) ദേ​ഹ​ത്തും വീ​ട്ടു​ചു​മ​രി​ലും ഒ​രു സം​ഘം ബ​ല​മാ​യി ചു​വ​ന്ന ചാ​യം തേ​ച്ച​ത്.

ക​ണ്ണി​ലും ദേ​ഹ​ത്തും പെ​യി​ന്‍റ് വീ​ണ ര​ജി​ത​യെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ​സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് വീ​ട്ട​മ്മ​യ്ക്കു​നേ​രേ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് കൊ​ടി​ക​ൾ പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷം നി​ല​നി​ന്നി​രു​ന്നു. പ്രദേശത്ത് വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Related posts