പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സുഹൃത്തിനെ സഹായിച്ചു ! പാക് ക്രിക്കറ്റ് താരത്തിനെതിരേ കേസ്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിന് പാക് ക്രിക്കറ്റ് താരത്തിനെതിരേ കേസ്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം യാസിര്‍ ഷായ്ക്കും സുഹൃത്തിനുമെതിരേയാണ് ലൈംഗിക പീഡനക്കേസ് ചുമത്തിയിരിക്കുന്നത്.

തോക്കിന്‍ മുനയില്‍ നിര്‍ത്തി തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് യാസിര്‍ ഷായ്ക്കും സുഹൃത്തിനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.

ലാഹോറിനു സമീപം ഷാലിമാറിലെ പോലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാക്ക് താരം കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

യാസിര്‍ ഷായുടെ സുഹൃത്തായ ഫര്‍ഹാന്‍ തന്നെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.

പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ചത് യാസിര്‍ ഷായാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ആരോപിച്ചു.

ലൈംഗിക പീഡനത്തിനുശേഷം സഹായമഭ്യര്‍ഥിച്ച് വാട്‌സാപ്പ് വഴി യാസിര്‍ഷായെ ബന്ധപ്പെട്ടെങ്കിലും, ഷാ പരിഹസിച്ചതായും പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു.

പരാതിയുമായി പോലീസിനെ സമീപിച്ച വിവരമറിഞ്ഞ് യാസിര്‍ ഷാ തന്നെ വിളിച്ചെന്നും, പരാതി പിന്‍വലിച്ച് പീഡന വിവരം മറച്ചുവച്ചാല്‍ ഫ്‌ലാറ്റും 18 വര്‍ഷത്തേക്ക് എല്ലാ മാസവും നിശ്ചിത തുക വീതം നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും പരാതിക്കാരി വ്യക്തമാക്കി.

അടുത്തിടെ ബംഗ്ലദേശില്‍ പര്യടനം നടത്തിയ പാക്കിസ്ഥാന്‍ ടീമില്‍ യാസിര്‍ ഷാ ഉണ്ടായിരുന്നില്ല. കൈവിരലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് യാസിര്‍ ഷാ പരമ്പരയില്‍നിന്ന് വിട്ടുനിന്നത്.

പാകിസ്ഥാനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ സ്പിന്‍ ബൗളറാണ് യാസിര്‍ ഷാ.

Related posts

Leave a Comment