ഒ​രു ദി​വ​സം വൈ​കി​യെ​ത്തി​, അ​ടു​ത്ത ര​ണ്ടു വി​മാ​ന​ങ്ങ​ളു​ടെ​യും സ​മ​യം ക​ഴി​ഞ്ഞു! മെ​ക്സി​ക്കോ എ​യ​ർ​പോ​ർ​ട്ടി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ ജ​മൈ​ക്ക​യി​ൽ എത്തിയത് ഇങ്ങനെ…

കിം​ഗ്സ്റ്റ​ണ്‍: മെ​ക്സി​ക്കോ എ​യ​ർ​പോ​ർ​ട്ടി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​യ്ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലി​ലൂ​ടെ സ​ഹാ​യം.

കേ​ര​ള​ത്തി​ൽ നി​ന്നും ജ​മൈ​ക്ക​യി​ലേ​യ്ക്ക് യാ​ത്ര ചെ​യ്ത മ​ല​യാ​ളി യു​വാ​വ് അ​മ​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​ത്തെ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് കി​ട്ടി​യ ടി​ക്ക​റ്റു​മാ​യി കൊ​ച്ചി​യി​ൽ നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ക​യും മെ​ക്സി​ക്കോ എ​യ​ർ​പോ​ർ​ട്ടി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു.

ബോം​ബെ-​ആം​സ്റ്റ​ർ​ഡാം -മെ​ക്സി​ക്കോ-​പ​നാ​മ-​ജ​മൈ​ക്ക വ​ഴി​യാ​യി​രു​ന്നു അ​മ​ലി​ന് കി​ട്ടി​യ ടി​ക്ക​റ്റ്.

ഫെ​ബ്രു​വ​രി 6ന് ​തു​ട​ങ്ങി​യ യാ​ത്ര ആം​സ്റ്റ​ർ​ഡാ​മി​ൽ എ​ത്തി​യ​പ്പോ​ൾ മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം മെ​ക്സി​ക്കോ​യ്ക്ക് പോ​കേ​ണ്ട വി​മാ​നം റ​ദ്ദാ​ക്കു​ക​യും അ​ടു​ത്ത വി​മാ​ന​ത്തി​ൽ ക​യ​റ്റി വി​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഒ​രു ദി​വ​സം വൈ​കി​യെ​ത്തി​യ അ​മ​ലി​ന് മെ​ക്സി​ക്കോ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന അ​ടു​ത്ത ര​ണ്ടു വി​മാ​ന​ങ്ങ​ളു​ടെ​യും സ​മ​യം ക​ഴി​ഞ്ഞി​രു​ന്നു.

മെ​ക്സി​ക്കോ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​മ​ലി​നെ തു​ട​ർ​ന്ന് മെ​ക്സി​ക്കോ വി​മാ​ന​ത്താ​വ​ള​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​യ്ക്കു​കാ​യി​രു​ന്നു.

അ​തേ​സ​മ​യം അ​മ​ൽ ആ​വ​ശ്യ​പ്പെ​ട്ട സ​ഹാ​യം അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ല​ഭി​ക്കു​ക​യോ നീ​ണ്ട ര​ണ്ടു ദി​വ​സ​ത്തെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​റ​ങ്ങാ​ൻ സ്ഥ​ല​വും ല​ഭ്യ​മാ​ക്കാ​നോ തു​ട​ർ​യാ​ത്ര​യ്ക്കു വേ​ണ്ട സ​ഹ​ചാ​രം ഒ​രു​ക്കാ​നോ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ അ​മ​ൽ ജ​മൈ​ക്ക​യി​ലു​ള്ള സ​ഹോ​ദ​രി​യാ​യ അ​ന്പി​ളി​യെ വി​വ​രം അ​റി​യി​ക്കു​ക​യും, അ​ന്പി​ളി വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പ​ള​ളി​ക്കു​ന്നേ​ലി​നെ വി​വ​ര​മ​റി​യി​ക്കു​ക​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​സാ​റി​നെ​യും മെ​ക്സി​ക്കോ കോ​ഡി​നേ​റ്റ​ർ അ​ർ​ച്ച​ന​യെ​യും, ഡോ. ​ജോ​സ​ഫ് തോ​മ​സി​നെ​യും, ഹെ​യ്തി കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​റോ​മി​നെ​യും വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക​യും അ​മ​ലി​നു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ത്ഥി​ച്ചു.

സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ൾ മെ​ക്സി​ക്കോ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ർ മെ​ക്സി​ക്കോ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് ഒ​രു സം​ഘം ആ​ളു​ക​ളെ അ​യ​ക്കു​ക​യും അ​മ​ലി​ന് വേ​ണ്ട ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭ്യ​മാ​കു​ക​യും ചെ​യ്തു.

വി​മാ​ന​താ​വ​ള അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ​ലി​ന് ഒ​രു​ദി​വ​സം കൂ​ടി മെ​ക്സി​കോ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ൽ​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ചു.

തു​ട​ർ​ന്ന് പ​നാ​മ വ​ഴി ജ​മൈ​ക്ക​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് എം​ബ​സി അ​ധി​കൃ​ത​ർ​ക് അ​യ​ച്ചു കൊ​ടു​ക്കു​ക​യും അ​മ​ലി​നു മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ല​ത്തെ ജ​മൈ​ക്ക​യി​ൽ എ​ത്തി​ചേ​രാ​നും സാ​ധി​ച്ചു.

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു ഡ​ബ്ല്യു​എം​എ​ഫി​ന് അ​മ​ലും കു​ടും​ബ​വും ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി

Related posts

Leave a Comment