ചെങ്ങന്നൂർ മോഡൽ പാലായിൽ സിപിഎം പരീക്ഷിക്കും; വിജയ തന്ത്രത്തിന്  ചുക്കാൻ പിടിക്കാൻ മുതിർന്ന നേതാക്കളും

കോട്ടയം: പാ​ലാ പി​ടി​ക്കാ​ൻ സി​പി​എ​മ്മി​ന്‍റെ പു​തി​യ പ്ര​ ചാര​ണ ത​ന്ത്രം. 10 വീ​ടു​ക​ൾ​ക്ക് ഒ​രു പാ​ർ​ട്ടി അം​ഗ​വും 25 വീ​ടി​ന് ഒ​രു വ​നി​താ പാ​ർ​ട്ടി​യം​ഗ​വും എ​ന്ന നി​ല​യി​ൽ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മോ​ഡ​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. വൈ​ക്കം വി​ശ്വ​ൻ, എം.​എം.​മ​ണി, കെ.​പി.​മേ​രി, ജ​യിം​സ് മാ​ത്യു, പി.​കെ.​ബി​ജു, കെ.​സോ​മ​പ്ര​സാ​ദ് , പി.​രാ​ജേ​ന്ദ്ര​ൻ, കെ. ​സു​രേ​ഷ്കു​റു​പ്പ് എ​ന്നി​വ​രാ​ണ് പ്ര​ചാ​ര​ണ​ത്തി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല ന​ൽ​കും.

ഇ​ന്ന​ലെ സി​പി​എം പാ​ലാ ഏ​രി​യാ​ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് പു​തി​യ പ്ര​ച​ാ ര​ണ ത​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി​യ​ത്. പാ​ലാ ഒ​ഴി​കെ 11 ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നു​ള്ള 20 ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ​ക്ക് ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല ന​ൽ​കി.

ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ​ക്ക് മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ജി​ല്ലാ സെ​ക്ര​ട്ടേറിയ​റ്റം​ഗ​ങ്ങ​ൾ​ക്ക് ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ചു​മ​ത​ല​യു​ണ്ടാ​കും. രാഷ്‌‌ട്രീയ രം​ഗ​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണെ​ന്നും ബൂ​ത്ത് ത​ല​ത്തി​ൽ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളാണ് പാ​ർ​ട്ടിത​ല​ത്തി​ൽ മു​ന്നേ​റു​ന്ന​തെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി വാ​സ​വ​നും പാ​ലാ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലാ​ലി​ച്ച​ൻ ജോ​ർ​ജും പ​റ​ഞ്ഞു.

Related posts