എല്ലാം ശരിയാക്കാൻ..!   പാലാ  പിടിച്ചെടുക്കാൻ  മ​ന്ത്രി എം.​എം. മ​ണി​ക്ക് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല നൽകി സിപിഎം

കോ​ട്ട​യം: പാ​ലാ അ​സം​ബ്ലി മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ​യൊ​രു​ക്കി സി​പി​എം ശി​ൽ​പ​ശാ​ല. 20ന​കം പ​ഞ്ചാ​യ​ത്തു ത​ല ശി​ൽ​പ​ശാ​ല​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ബൂ​ത്ത് ത​ല​ത്തി​ലേ​ക്ക്  പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ഇ​ന്ന​ലെ പാ​ലാ സ​ണ്‍​സ്റ്റാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ശി​ൽ​പ്പ​ശാ​ല തീ​രു​മാ​നി​ച്ചു. ബൂ​ത്ത്-ബ്രാ​ഞ്ചു ത​ല സെ​ക്ര​ട്ട​റി​മാ​ർ, ലോ​ക്ക​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത് ന​ട​ത്തി​യ ശി​ൽ​പ​ശാ​ല സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഏ​റ്റ തി​രി​ച്ച​ടി താ​ത്കാ​ലി​ക​മാ​ണെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന് ഭാ​വി​യി​ല്ലെ​ന്നു പ്ര​വ​ചി​ച്ച​വ​രെ അ​ന്പ​ര​പ്പി​ച്ചാ​ണ് 87ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം നേ​ടി​യ​തെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രാ​ഷ്്ട്രീ​യ സ്ഥി​തി​യ​ല്ല ഇ​പ്പോ​ഴു​ള്ള​തെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നൂ​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ നേ​രി​യ ഭൂ​രി​പ​ക്ഷം ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചാ​ൽ മ​റി​ക​ട​ക്കാ​വു​ന്ന​തേ​യു​ള്ളൂവെ​ന്നും ന​ഷ്്ട​പ്പെ​ട്ട വോ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​നും അ​തു ല​ഭി​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക്കാനും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ നി​ർ​ദേശി​ച്ചു. ഘ​ട​ക​ക​ക്ഷി​യാ​യ എ​ൻ​സി​പി​ക്കാ​യി​രി​ക്കും സീ​റ്റെന്നു പ്ര​സം​ഗ​ത്തി​ൽ പ​രോ​ക്ഷ​മാ​യി കോടിയേരി സൂ​ചി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഉ​ട​ൻ ശി​ല്പ​ശാ​ല ന​ട​ത്തും. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തും. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ൾ​ക്ക് ഓ​രോ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ന​കീ​യ പ​രി​പാ​ടി​ക​ളും ഉ​ട​ൻ സം​ഘ​ടി​പ്പി​ക്കും.

മ​ന്ത്രി എം.​എം. മ​ണി​ക്കാ​ണ് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലാ​ലി​ച്ച​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ​ക​മ്മി​റ്റി​യം​ഗം വൈ​ക്കം വി​ശ്വ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. വാ​സ​വ​ൻ, കെ. ​സു​രേ​ഷ്കു​റു​പ്പ് എം​എ​ൽ​എ, ജ​യിം​സ് മാ​ത്യു എം​എ​ൽ​എ, പി.​കെ. ബി​ജു , എ. ​വി. റ​സ​ൽ, ടി. ​ആ​ർ. ര​ഘു​നാ​ഥ്, എം. ​ടി. ജോ​സ​ഫ്, കെ. ​എം. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts