കർക്കടക ചികിത്സ; ദഹനപ്രശ്നങ്ങൾക്കു പരിഹാരം


മു​ക്കു​ടി

ആ​ഹാ​രം ഔ​ഷ​ധ​മാ​യി ക​ണ്ടി​രു​ന്ന കാ​ലം കൂ​ടി​യാ​ണു ക​ർ​ക്ക​ട​കം. അക്കാലത്തെ മ​റ്റൊ​രു പ്ര​യോ​ഗ​മാ​ണു മു​ക്കു​ടി (മോ​രുക​റി). വ​ർ​ഷ​കാ​ല​ത്ത് ദി​വ​സ​വും ശീ​ലി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്. ജീ​ര​കം, അ​യ​മോ​ദ​കം, കു​രു​മു​ള​ക്, പു​ളി​യാ​ര​ലി​ല, കു​ട​ക​പ്പാ​ല​ത്തൊ​ലി തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ അ​ര​ച്ചുചേ​ർ​ത്ത് മോ​രി​ൽ കാ​ച്ചി​യാ​ണു മു​ക്കു​ടി ഉ​ണ്ടാ​ക്കു​ന്ന​ത്.

അടുക്കളയിൽ ചെയ്യാവുന്നത്

ഈ ​പ​റ​ഞ്ഞ​വ എ​ല്ലാം ഇ​ല്ലെ​ങ്കി​ൽ കൂ​ടി ന​മ്മു​ടെ അ​ടു​ക്ക​ള​യി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ഇ​ഞ്ചി, ക​റി​വേ​പ്പി​ല, ജീ​ര​കം, അ​യ​മോ​ദ​കം, കു​രു​മു​ള​ക്, വെ​ളു​ത്തു​ള്ളി മു​ത​ലാ​യ​വ ചേ​ർ​ത്തും മു​ക്കു​ടി പാ​കം ചെ​യ്യാ​വു​ന്ന​താ​ണ്. വെ​റുംവ​യ​റ്റി​ൽ ഇ​തു സേ​വി​ക്കു​ക വ​ഴി ദ​ഹ​നസം​ബ​ന്ധ​മാ​യ ഒ​ട്ട​ന​വ​ധി രോ​ഗ​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​വു​ക​യും ചെ​യ്യു​ന്നു.

വ​ർ​ഷ​കാ​ല​ത്തു വ​ർ​ജി​ക്കേ​ണ്ട​ത്

വ​ർ​ഷ​കാ​ല​ത്ത് ന​മ്മ​ൾ വ​ർ​ജി​ക്കേ​ണ്ട​താ​യചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി​യു​ണ്ട്.തൈ​ര്, ത​ണു​ത്ത പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, പ​ക​ലു​റ​ക്കം, അ​മി​ത​വ്യാ​യാ​മം മു​ത​ലാ​യ​വ​യാ​ണ​വ.

പ​ഞ്ച​ക​ർ​മ​ ചികിത്സ

യു​ക്ത​വും ഹി​ത​വു​മാ​യ ആ​ഹാ​ര​സേ​വ​യും ഔ​ഷ​ധ​സേ​വ​യും പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണു പ​ഞ്ച​ക​ർ​മ​ത്തോ​ടൊ​പ്പ​മു​ള്ള ബാ​ഹ്യ​ചി​കി​ത്സ​ക​ളാ​യ ഉ​ഴി​ച്ചി​ൽ, കി​ഴി​ക​ൾ മു​ത​ലാ​യ​വ.

ശ​രീ​ര​ശ​ക്തി​യും രോ​ഗാ​വ​സ്ഥ​യും നോ​ക്കി വൈ​ദ്യ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഈ ​ക്രി​യ​ക​ൾ ചെ​യ്താ​ൽ കാ​ല​ങ്ങ​ളോ​ളം നി​ല​നി​ല്ക്കു​ന്ന ആ​രോ​ഗ്യ​മാ​ണു ഫ​ലം.

ശുചിത്വം

ക​ർ​ക്ക​ട​ക​മാ​സം ശു​ചി​ത്വ​ത്തി​ന്‍റെ പ്ര​തീ​കം കൂ​ടി​യാ​ണ്. ശു​ചി​ത്വ​മാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ മു​ദ്രാ​വാ​ക്യം. പ്ര​തി​രോ​ധ​മാ​ണു സ​ന്ദേ​ശം. ശു​ദ്ധി​യോ​ടെ​യും മി​ക​വോ​ടെ​യും ഈ ​പ്ര​കൃ​തി​യെ​യും പ​രി​സ്ഥി​തി​യെ​യും അ​ടു​ത്ത ത​ല​മു​റ​യ്ക്കു കൈ​മാ​റു​ക​യെ​ന്ന​തു കൂ​ടി​യാ​ക​ട്ടെ
ന​മ്മു​ടെ ല​ക്ഷ്യം.

Related posts

Leave a Comment