പ​ഞ്ചാ​ബി​ൽ കൃ​ഷി​യി​ട​ത്തി​ൽ ചൈ​നീ​സ് ഡ്രോ​ണു​ക​ൾ

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു ര​ണ്ടു ചൈ​നീ​സ് നി​ർ​മി​ത ഡ്രോ​ണു​ക​ൾ ക​ണ്ടെ​ടു​ത്തു. ബി​എ​സ്എ​ഫും പ​ഞ്ചാ​ബ് പോ​ലീ​സും അ​മൃ​ത്സ​റി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ചൈ​ന നി​ർ​മി​ത ഡി​ജെ​ഐ മാ​വി​ക് 3 ക്ലാ​സി​ക്ക് ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

അ​മൃ​ത്സ​റി​ലെ ഹാ​ർ​ഡോ റ​ട്ട​ൻ ഗ്രാ​മ​ത്തി​നും ഡാ​വോ​ക്ക് ഗ്രാ​മ​ത്തി​നും സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഡ്രോ​ണു​ക​ൾ. ശ​നി​യാ​ഴ്ച ഫി​റോ​സ്പു​രി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു​നി​ന്നു മൂ​ന്ന് പാ​ക്ക​റ്റ് ഹെ​റോ​യി​ൻ അ​ട​ങ്ങി​യ ഡ്രോ​ണ്‍ ബി​എ​സ്എ​ഫ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment