ഇതൊക്കെയെന്ത്, നിസാരം…. ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗിൽ പാരാഗ്ലൈഡിംഗ് ചെയ്ത് 73- കാരി; മുത്തശ്ശി ഒരു കില്ലാടിയെന്ന് സൈബറിടം

നി​ങ്ങ​ൾ പാ​രാ​ഗ്ലൈ​ഡിം​ഗ് ചെ​യ്തി​ട്ടു​ണ്ടോ ഇ​ല്ലെ​ങ്കി​ൽ വേ​ഗം പോ​യി ചെ​യു​ക, പ്രാ​യം അ​തി​നൊ​രു ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ൻ​ഡിം​ഗ്. എ​ഴു​പ​ത്തി​മൂ​ന്നു​കാ​രി​യു​ടെ ആ​ത്മ​വി​ശ്വാ​സ​വും അ​ർ​പ്പ​ണ​ബോ​ധ​വു​മാ​ണ് ഈ ​വീ​ഡി​യോ കാ​ണി​ച്ചു​ത​രു​ന്ന​ത്.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ബി​ർ ബി​ല്ലിം​ഗ് മേ​ഖ​ല​യി​ൽ പാ​രാ​ഗ്ലൈ​ഡിം​ഗ് ചെ​യ്ത എ​ഴു​പ​ത്തി​മൂ​ന്നു​കാ​രി​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. അ​ർ​ജു​ൻ സിം​ഗ് എ​ന്ന പ​രി​ശീ​ല​ക​ൻഎ​ഴു​പ​ത്തി​മൂ​ന്നു​കാ​രിയായ സ്ത്രീ​യോ​ട് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

പ​രി​ശീ​ല​ക​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തും ക്ഷ​മ​യോ​ടും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടും കൂ​ടെ വൃ​ദ്ധ നി​ല്ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പാ​രാ​ഗ്ലൈ​ഡിം​ഗ് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ ക​ൺ​ഗ്രാ താ​ഴ്വ​ര​യി​ലെ മ​നോ​ഹ​ര​മാ​യ പാ​രാ​ഗ്ലൈ​ഡിം​ഗ് ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്.

ര​ണ്ട് ല​ക്ഷ​ത്തി​ൽ​പ​രം ആ​ളു​ക​ളാ​ണ് ഇ​തി​ന​കം ത​ന്നെ വീ​ഡി​യോ ക​ണ്ട​ത്. എ​ഴു​പ​ത്തി​മൂ​ന്നു​കാ​രി​യു​ടെ ധൈ​ര്യ​ത്തെ​യും വി​ശ്വാ​സ​ത്തെ​യും പു​ക​ഴ​ത്തി​കൊ​ണ്ട് പ​ല​രും അ​ഭി​പ്രാ​യ​ങ്ങ​ളും ക​മ​ന്‍റു​ക​ളാ​യി രേ​ഖ​പ്പെ​ടു​ത്തി. ത​ന്‍റെ പ്രാ​യ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് ചെ​യ്ത സാ​ഹ​സി​കം മ​നോ​ഹ​ര​വും പ​ല​ർ​ക്കും പ്ര​ചോ​ദ​ന​വു​മാ​ണെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി.

 

Related posts

Leave a Comment