ത​ല​യ്ക്ക് മു​ക​ളി​ൽ തി​ള​ച്ച് മ​റി​ഞ്ഞ് സൂ​ര്യ​ൻ; നാ​ട്ടി​ലെ താ​ര​ങ്ങ​ളാ​യി നാ​ര​ങ്ങാ​വെ​ള്ള​വും സം​ഭാ​ര​വും; ചൂ​ടി​ന്‍റെ തോ​ത് വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് വി​ല​യും കൂ​ട്ടി ക​ച്ച​വ​ട​ക്കാ​ർ

കോ​​ട്ട​​യം: അ​​ള്‍​ട്രാ​​വ​​യ​​ല​​റ്റ് സൂ​​ചി​​കാ മു​​ന്ന​​റി​​യി​​പ്പു​​ക​​ള്‍ പു​​റ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ്ര​​തി​​രോ​​ധി​​ക്കാ​​ന്‍ ജ​​നം മു​​ന്‍​ക​​രു​​ത​​ലു​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു​​ക​​ഴി​​ഞ്ഞു. പ​​ക​​ല്‍​സ​​മ​​യ​​ത്ത് രാ​​വി​​ലെ 10 മു​​ത​​ല്‍ മൂ​​ന്ന് വ​​രെ ഉ​​യ​​ര്‍​ന്ന അ​​ള്‍​ട്രാ​​വ​​യ​​ല​​റ്റ് സൂ​​ചി​​ക രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​ല്‍ ഈ ​​സ​​മ​​യ​​ങ്ങ​​ളി​​ല്‍ ശ​​രീ​​ര​​ത്തി​​ല്‍ നേ​​രി​​ട്ട് സൂ​​ര്യ​​പ്ര​​കാ​​ശം ഏ​​ല്‍​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ക​​യും ധാ​​രാ​​ളം ശു​​ദ്ധ​​ജ​​ലം കു​​ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്.

ചൂ​​ടാ​​യ​​തി​​നാ​​ല്‍ പ​​ല​​രും ചാ​​യ​​യും കാ​​പ്പി​​യും പ​​ര​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്കി കൂ​​ടു​​ത​​ലാ​​യും നാ​​ര​​ങ്ങാ​​വെ​​ള്ള​​വും മോ​​രും വെ​​ള്ള​​വു​​മാ​​ണ് കു​​ടി​​ക്കു​​ന്ന​​ത്. പ​​ക​​ല്‍ സ​​മ​​യ​​ത്തെ ക​​ടു​​ത്ത ചൂ​​ടി​​നു പു​​റ​​മെ രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ലും ക​​ടു​​ത്ത ചൂ​​ടാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്.

നാ​​ര​​ങ്ങ​​യ്ക്കും സോ​​ഡ​​യ്ക്കും വി​​ല ക​​യ​​റി
ചൂ​​ടു​​കാ​​ല​​മാ​​യ​​തോ​​ടെ ചെ​​റു​​നാ​​ര​​ങ്ങാ വി​​ല​​യും കു​​തി​​ച്ചു​​ക​​യ​​റി. ക​​ത്തു​​ന്ന ചൂ​​ടി​​ല്‍ നി​​ന്നും ര​​ക്ഷ​​നേ​​ടു​​ന്ന​​തി​​നു പ്രാ​​യ​​ഭേ​​ദ​​മെ​​ന്യേ എ​​ല്ലാ​​വ​​രും ആ​​ശ്ര​​യി​​ക്കു​​ന്ന​​തു നാ​​ര​​ങ്ങാ​​വെ​​ള്ള​​ത്തെ​​യാ​​ണ്. ജി​​ല്ല​​യു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ നാ​​ര​​ങ്ങ കി​​ലോ​​ഗ്രാ​​മി​​ന് 160 മു​​ത​​ല്‍ 200വ​​രെ വി​​ല​​യ്ക്കാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.
ക​​ഴി​​ഞ്ഞ മാ​​സം 100 മു​​ത​​ല്‍ 120 രൂ​​പ വ​​രെ​​യാ​​യി​​രു​​ന്നു വി​​ല.

പ​​ക​​ല്‍ ചൂ​​ട് ക​​ടു​​ത്ത​​തോ​​ടെ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണു വി​​ല​​യും വ​​ലി​​യ തോ​​തി​​ല്‍ വ​​ര്‍​ധി​​ച്ച​​ത്. സം​​സ്ഥാ​​ന​​ത്തേ​​ക്ക് നാ​​ര​​ങ്ങ എ​​ത്തു​​ന്ന​​ത് അ​​യ​​ല്‍ സം​​സ്ഥാ​​ന​​ങ്ങ​​ളാ​​യ ആ​​ന്ധ്രാ, ത​​മി​​ഴ്നാ​​ട്, ക​​ര്‍​ണാ​​ട​​ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​ണ്. അ​​ടു​​ത്ത​​നാ​​ളി​​ല്‍ നാ​​ര​​ങ്ങ​​യു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.

വേ​​ന​​ല്‍ ക​​ടു​​ത്ത​​തോ​​ടെ ഇ​​വി​​ട​​ങ്ങ​​ളി​​ല്‍ നാ​​ര​​ങ്ങ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​വും കു​​റ​​ഞ്ഞു. നാ​​ര​​ങ്ങാ​​വെ​​ള്ള​​ത്തി​​നു പു​​റ​​മെ പൈ​​നാ​​പ്പി​​ള്‍ ജ്യൂ​​സി​​നും ത​​ണ്ണി​​മ​​ത്ത​​ന്‍ ജ്യൂ​​സി​​നും ക​​ച്ച​​വ​​ട​​ക്കാ​​ര്‍ വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. 15 രൂ​​പ​​യ്ക്കു ല​​ഭി​​ച്ചി​​രു​​ന്ന നാ​​ര​​ങ്ങാ​​വെ​​ള്ള​​ത്തി​​നു പ​​ല​​യി​​ട​​ത്തും 20 മു​​ത​​ല്‍ 25 രൂ​​പ വ​​രെ​​യാ​​ണു വി​​ല വ​​ര്‍​ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സോ​​ഡാ നാ​​ര​​ങ്ങാ വെ​​ള്ള​​ത്തി​​നു ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ല്‍ 30 രൂ​​പ പി​​ന്നി​​ട്ടു. ജി​​ല്ല​​യി​​ല്‍ നാ​​ളെ​​മു​​ത​​ല്‍ സോ​​ഡ​​യു​​ടെ വി​​ല 10 രൂ​​പ​​യാ​​കും.


താ​​രമായി സം​​ഭാ​​രം
ക​​ട​​ക​​ളി​​ല്‍ സം​​ഭാ​​രം ചോ​​ദി​​ച്ചെ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ച്ചു. പ​​ല​​രും ജ്യൂ​​സു​​ക​​ളും മ​​റ്റു പാ​​നീ​​യ​​ങ്ങ​​ളും ഒ​​ഴി​​വാ​​ക്കി മോ​​രും​​വെ​​ള്ളം കു​​ടി​​ക്കാ​​നാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. ചു​​ട്ടു പൊ​​ള്ളു​​ന്ന വേ​​ന​​ലി​​ല്‍ ശ​​രീ​​രം ത​​ണു​​പ്പി​​ക്കാ​​ന്‍ മോ​​രി​​നോ​​ളം മി​​ക​​ച്ച ഒ​​രു പാ​​നീ​​യം വേ​​റെ​​യി​​ല്ല.

മോ​​ര് വെ​​ള്ളം ചേ​​ര്‍​ത്ത് നീ​​ട്ടി അ​​തി​​ല്‍ അ​​ല്‍​പം ഇ​​ഞ്ചി​​യും ക​​റി​​വേ​​പ്പി​​ല​​യും പ​​ച്ച​​മു​​ള​​കും നാ​​ര​​ക​​ത്തി​​ന്‍റെ ഇ​​ല​​യും ഇ​​ട്ട് പാ​​ക​​ത്തി​​ന് ഉ​​പ്പും ചേ​​ര്‍​ത്തു​​ണ്ടാ​​ക്കു​​ന്ന സം​​ഭാ​​ര​​ത്തി​​ന് പ​​ക​​രം വ​​യ്ക്കാ​​ന്‍ മ​​റ്റൊ​​രു പാ​​നീ​​യ​​വു​​മി​​ല്ല.

Related posts

Leave a Comment