ഹോ​ർ​മു​സ് വീ​ണ്ടും ക​ത്തു​ന്നു: ഇ​റാ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത് അ​മേ​രി​ക്ക; തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ; ട്രം​പ് ന​ട​ത്തു​ന്ന​ത് സാ​യു​ധ കൊ​ള്ള​യെ​ന്ന് ഇ​റാ​ൻ

ദു​ബാ​യ്: ഇ​റാ​നി​യ​ൻ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത് അ​മേ​രി​ക്ക. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ നാ​വി​ക ഉ​പ​രോ​ധം ലം​ഘി​ക്കാ​ൻ ശ്ര​മി​ച്ച “തൂ​സ്ക’ എ​ന്ന ച​ര​ക്കു​ക​പ്പ​ലാ​ണ് അ​മേ​രി​ക്ക​ൻ സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ഗൈ​ഡ​ഡ് മി​സൈ​ൽ ഡി​സ്ട്രോ​യ​റാ​യ യു​എ​സ്എ​സ് സ്പ്രു​വ​ൻ​സ് ക​പ്പ​ൽ ത​ട​യു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ക​പ്പ​ലി​ന്‍റെ എ​ൻ​ജി​ൻ റൂ​മി​ലേ​ക്കു വെ​ടി​യു​തി​ർ​ക്കു​ക​യും ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. നി​ല​വി​ലെ വെ​ടി​നി​ർ​ത്ത​ൽ കാ​ലാ​വ​ധി ബു​ധ​നാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ, സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി അ​മേ​രി​ക്ക​ൻ സം​ഘം പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്കി​ടെ​യാ​ണ് ഹോ​ർ​മു​സി​ൽ പു​തി​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്.

ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ അ​മേ​രി​ക്ക​യ്ക്ക് ഇ​റാ​ൻ തി​രി​ച്ച​ടി ന​ൽ​കി​യ​താ​യാ​യി അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​മേ​രി​ക്ക ന​ട​ത്തു​ന്ന​തു സാ​യു​ധ കൊ​ള്ള​യാ​ണെ​ന്നും ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും ഇ​റാ​ന്‍റെ ഖാ​ത്തം അ​ൽ-​അ​ൻ​ബി​യ സെ​ൻ​ട്ര​ൽ ആ​സ്ഥാ​നം വ​ക്താ​വ് ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ഇ​ബ്രാ​ഹിം സോ​ൾ​ഫ​ഗാ​രി മു​ന്ന​റി​യി​പ്പു ന​ൽ​കി.

അ​തേ​സ​മ​യം അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റാ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വാ​ഷിം​ഗ്ട​ണി​ന്‍റെ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളും നി​ല​പാ​ടു​ക​ളി​ലെ വൈ​രു​ധ്യ​വും കാ​ര​ണ​മാ​ണു ച​ർ​ച്ച​യി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്ന് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ നാ​വി​ക ഉ​പ​രോ​ധം വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ഇ​റാ​ൻ ആ​രോ​പി​ക്കു​ന്നു.

രാ​ജ്യ​ത്തി​നു​മേ​ലു​ള്ള സാ​മ്പ​ത്തി​ക-​സൈ​നി​ക സ​മ്മ​ർ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​തെ ആ​ഗോ​ള ഇ​ന്ധ​ന​വി​ല​യി​ൽ സ്ഥി​ര​ത പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്ന് ഇ​റാ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റെ​സ ആ​രി​ഫ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​റാ​നി​ലെ എ​ണ്ണ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം ന​ട​ക്കി​ല്ലെ​ന്നും ആ​രി​ഫ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ടം അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment