പ​റമ്പി​ക്കുളം-​ ആ​ളി​യാ​ർ കരാർ ലംഘനം;സു​പ്രീം​കോ​ട​തി​യി​ൽ ഹർജി നൽകും: മ​ന്ത്രി മാത്യു ടി. തോമസ്

ചാ​ല​ക്കു​ടി: ത​മി​ഴ്നാ​ടി​ന്‍റെ പ​റ​ന്പി​ക്കുളം – അ​ളി​യാ​ർ ക​രാ​ർ ലം​ഘ​ന​ത്തി​നെ​തി​രെ കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​മെ​ന്നു സം​സ്ഥാ​ന ജ​ല​വി​ഭ​വ​മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് പറഞ്ഞു. ചാ​ല​ക്കു​ടി​പ്പുഴ പ​ദ്ധ​തി​യു​ടെ അ​ടി​ച്ചി​ലി ബ്രാ​ഞ്ചി​ന്‍റെ ഷോ​ർ​ട്ട് ക​ട്ട് ക​നാ​ലി​ന്‍റെ​യും ക​നാ​ൽ ദീ​ർ​ഘി​പ്പി​ച്ച​തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​റ​ന്പി​ക്കുളം – അ​ളി​യാ​ർ ക​രാ​ർ അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തി​നു ല​ഭി​ക്കേ​ണ്ട വെ​ള്ളം ല​ഭ്യ​മാ​യാ​ൽ മാ​ത്ര​മെ ജ​ല​ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ക​രാ​ർ ലം​ഘ​നം ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷി​ജു, മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സാ​ബു, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ എം.ഡി. പ്രദീപ്, സ്വ​പ്ന ഡേ​വി​സ്, ഷി​ജി വി​കാ​സ്, പി.​ആ​ർ.​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ല​സേ​ച​ന വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ എ​ലി​സ​ബ​ത്ത് കോ​ര​ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഈ ​പ​ദ്ധ​തി ചൂ​ണ്ടി​ക്കാ​ണി​ച്ച മു​തി​ർ​ന്ന പൗ​ര​ൻ ഉ​ത്ത​മ​നെ ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ദ​രി​ച്ചു.

Related posts