നടിപ​രി​നീ​തി ചോപ്രയും എ.എ.പി എം പി രാഘവ് ഛദ്ദയും വിവാഹിതരാകുന്നു


ബോ​ളി​വു​ഡ് ന​ടി പ​രി​നീ​തി ചോ​പ്ര​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​പി​യാ​യ രാ​ഘ​വ് ഛദ്ദ​യും വി​വാ​ഹി​ത​രാ​വു​ന്നു. മേയ് 13ന് ​ഡ​ല്‍​ഹി​യി​ലാ​ണ് വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം മും​ബൈ​യി​ല്‍ വ​ച്ച് ഇ​രു​വ​രെ​യും ഒ​ന്നി​ച്ചു ക​ണ്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ന്ന​ത്. ഇ​രു​നൂ​റോ​ളം ​അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

വി​വാ​ഹ തീ​യ​തി ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ന​ട​നും രാ​ജ്യ​സ​ഭാ എം​പി​യും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ച് ക​ണ്ടി​ട്ടു​ണ്ട്,

ഏ​റ്റ​വും ഒ​ടു​വി​ല്‍ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) മ​ത്സ​രം കാ​ണാ​നാ​ണ് ഒ​രു​മി​ച്ചെ​ത്തി​യ​ത്. അ​ന്ന് മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലെ ഒ​രു റസ്റ്ററ​ന്‍റി​ലും എ​ത്തി​യി​രു​ന്നു. പ​രി​നീ​തി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ ശി​വം​ഗ് ചോ​പ്ര​യും ദ​മ്പ​തി​ക​ള്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

വി​വാ​ഹ തീ​യ​തി​യെക്കുറി​ച്ച് പാ​പ്പ​രാ​സി​ക​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ മി​സ് ചോ​പ്ര​യും ഛദ്ദ​യും പ്ര​തി​ക​രി​ച്ചി​ല്ല. ല​ണ്ട​ന്‍ സ്‌​കൂ​ള്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ല്‍ ഒ​രു​മി​ച്ചാ​ണ് ഛദ്ദ​യും ചോ​പ്ര​യും പ​ഠി​ച്ച​ത്. നേ​ര​ത്തെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലും ന​ഗ​ര​ത്തി​ലെ ഒ​രു റ​സ്റ്ററ​ന്‍റി​ലും ഇ​വ​രെ ഒ​രു​മി​ച്ച് ക​ണ്ടി​ട്ടു​ണ്ട്.

 

Related posts

Leave a Comment