ആ സംഭവത്തിനുശേഷം ഞാ​ൻ എ​ന്‍റെ വീ​ടി​നു​ള്ളി​ലെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ചു​രു​ങ്ങി..! പ​രി​ണീ​തി ചോ​പ്ര പറയുന്നു…

2014, 2015 വ​ർ​ഷ​ങ്ങ​ൾ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശം കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. ദാ​വ​ത്-​ഇ-​ഇ​ഷ്ക്, കി​ൽ ദി​ൽ എ​ന്നീ സി​നി​മ​ക​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു.

പി​ന്നീ​ട് എ​ന്‍റെ കൈ​യി​ൽ പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​ന് മു​മ്പ് ഞാ​ൻ ഒ​രു വീ​ട് വാ​ങ്ങി വ​ലി​യ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

അ​തി​നു​ ശേ​ഷം പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ എ​ല്ലാം അ​വ​സ്ഥ​യി​ലും ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു. അ​ക്ഷ​രാ​ർ​ഥത്തി​ൽ എ​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞി​രു​ന്നു.

എ​നി​ക്ക് പ്ര​തീ​ക്ഷി​ക്കാ​ൻ പോ​സി​റ്റീ​വാ​യി ഒ​ന്നു​മി​ല്ലാ​തെ​യാ​യി. പി​ന്നീ​ട് ഞാ​ൻ എ​ന്‍റെ വീ​ടി​നു​ള്ളി​ലെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ചു​രു​ങ്ങി.

ഞാ​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി, ഒ​രു ദി​വ​സ​ത്തെ മു​ഴു​വ​ൻ സ​മ​യ​വും ഉ​റ​ങ്ങി തീ​ർ​ത്തു.

ആ ​സ​മ​യ​ത്ത് സു​ഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​ൻ ആ​രേ​യും കാ​ണാ​നോ സം​സാ​രി​ക്കാ​നോ ത​യാ​റാ​യി​രു​ന്നി​ല്ല.

-പ​രി​ണീ​തി ചോ​പ്ര

Related posts

Leave a Comment