പരിയാരം: ഭർത്താവിന്റെ സുഹൃത്തായ കരാറുകാരനെ അപകടപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയ ബാങ്ക് ജീവനക്കാരി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. തലശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
ഇവർക്കായി പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചത്. മുൻ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ കേസിന്റെ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടേക്കുമെന്നതിനാൽ ഇവരെ പോലീസിന് പെട്ടെന്ന് അറസ്റ്റ് ചെയ്യനാകില്ല.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ക്വട്ടേഷൻ സംഘത്തിലെ നാലു പ്രതികളെയും കസ്റ്റഡിയിൽ കിട്ടാൻ പരിയാരം പോലീസ് ഇന്നലെ അപേക്ഷ നൽകി. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് അന്വേഷണ ചുമതലയുള്ള എസ്ഐ. കെ.വി.സതീശൻ അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്.
അപേക്ഷ കോടതി ഇന്ന്പരിഗണിക്കും. നെരുവമ്പ്രംചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരാണ് വധശ്രമ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്.
പ്രതികളെ ഗൂഢാലോചന നടത്തിയ കണ്ണൂരിലും, പണം കൈപറ്റിയ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും. കൃത്യം നടത്താൻ ആയുധം വാങ്ങിയ തളിപ്പറമ്പ് മാർക്കറ്റിലെ കടയിലും സംഭവത്തിന് ശേഷം ആയുധം വലിച്ചെറിഞ്ഞ പുഴയ്ക്കരിലും എത്തിച്ച് തെളിവെടുക്കും. ആയുധവും പ്രതികൾ സഞ്ചരിച്ച വാഹനവും കണ്ടെടുക്കും.
കഴിഞ്ഞ ഏപ്രിൽ 19 ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കരാറുകാരൻ പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം ആക്രമിച്ചത്. മാസങ്ങൾ നീണ്ട പോലീസ് അന്വേഷണത്തിനിടെയാണ് ഇയാൾക്കെതിരെ സ്ത്രീ നൽകിയ ക്വട്ടേഷന്റെ കഥ പുറത്ത് വരുന്നത്.
ഭർത്താവിനെ നിയന്ത്രിക്കുന്ന ഭർതൃ ബന്ധു കൂടിയായ സുരേഷ് ബാബുവിനെ തളർത്തിക്കിടത്താൻ ബാങ്ക് ജീവനക്കാരിയായ ഇവർ മൂന്ന് കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകിയെന്നാണ് കേസ്.
അയാളെ കിടത്താന്‍ പാകത്തിന് എന്തെങ്കിലും ചെയ്യണം; തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴി തെറ്റിക്കുന്നു; സുഹൃത്തിനെതിരേ ക്വട്ടേഷൻ നൽകി യുവതി