ഒ​രു​മി​ച്ചി​രു​ന്ന് ചാ​യ കു​ടി​ച്ചാൽ ബിജെപിയെ തോൽപ്പിക്കാൻ പറ്റില്ല; രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജോ​ഡോ യാ​ത്ര​യെ വി​മ​ർ​ശി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ


പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ൾ ഒ​രു​മി​ച്ചി​രു​ന്ന് ചാ​യ കു​ടി​ച്ച​തു​കൊ​ണ്ടോ ഭ​ക്ഷ​ണം ക​ഴി​ച്ച​തു​കൊ​ണ്ടോ ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ പോ​രാ​ടാ​ൻ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​നും തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ.

ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം ഈ ​രീ​തി​യി​ൽ പോ​യാ​ൽ അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ സൂ​ച​ന ന​ൽ​കി​യ​ത്.

ബി​ജെ​പി​യെ തോ​ൽ​പ്പി​ക്ക​ണ​മെ​ങ്കി​ൽ ബി​ജെ​പി​യു​ടെ ശ​ക്തി മ​ന​സി​ലാ​ക്ക​ണം. ഹി​ന്ദു​ത്വം, ദേ​ശീ​യ​ത, ക്ഷേ​മ​വാ​ദം. ഇ​വ മൂ​ന്നു​മാ​ണ് ബി​ജെ​പി​യെ താ​ങ്ങി നി​ർ​ത്തു​ന്ന തൂ​ണു​ക​ൾ.

ഇ​തി​ൽ ര​ണ്ടെ​ണ്ണെ​ങ്കി​ലും ത​ക​ർ​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ പ്ര​തി​പ​ക്ഷ​ത്തി​ന് ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​ഞ്ഞു.​

ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ പോ​രാ​ടാ​ൻ പ്ര​ത്യ​യ ശാ​സ്ത്ര​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക​ണം. ഗാ​ന്ധി​വാ​ദി​ക​ൾ, അം​ബേ​ദ്ക​റൈ​റ്റ്‌​സ്, സോ​ഷ്യ​ലി​സ്റ്റു​ക​ൾ, ക​മ്മ്യൂ​ണി​സ്റ്റു​ക​ൾ എ​ന്നി​ങ്ങ​നെ പ്ര​ത്യ​യ​ശാ​സ്ത്രം വ​ള​രെ പ്ര​ധാ​ന​മാ​ണ്. പ​ക്ഷേ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണ​വും ചാ​യ കു​ടി​ക്കാ​നും ക്ഷ​ണി​ക്കു​ന്നു. എ​ന്നാ​ൽ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ സ​ഖ്യം രൂ​പീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല- പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​യു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജോ​ഡോ യാ​ത്ര​യേ​യും പ്ര​ശാ​ന്ത് കി​ഷോ​ർ വി​മ​ർ​ശി​ച്ചു. ആ​റ്മാ​സ​ത്തെ യാ​ത്ര​ക്ക് ശേ​ഷം പാ​ർ​ട്ടി​യി​ൽ എ​ന്ത് മാ​റ്റം വ​ന്നു?

വെ​റു​തെ കു​റേ ന​ട​ന്നി​ട്ട് കാ​ര്യ​മി​ല്ല. അ​തി​ലു​ണ്ടാ​യ ചെ​റി​യ വ്യ​ത്യാ​സം പോ​ലും വോ​ട്ടാ​ക്കി മാ​റ്റാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 

​ത​ന്‍റെ ല​ക്ഷ്യം കോ​ൺ​ഗ്ര​സി​ന്‍റെ പു​ന​ർ​ജ​ന്മ​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ട്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ് ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​തി​ൽ നി​ന്ന് പി​ന്മാ​റി​യ​തെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment