പോരാട്ടച്ചൂടിൽ കേരളം… നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ൻ​സി വി​ഭാ​ഗം നി​ർ​ണാ​യ​ക വോ​ട്ട് ബാ​ങ്കാ​കും

ജെ​ന്‍​സി വി​ഭാ​ഗം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും മു​ന്ന​ണി​ക​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ള്‍ മാ​റ്റി​മ​റി​ക്കാ​ന്‍ സാ​ധ്യ​ത. മു​ൻ​ഗ​ണ​ന തൊ​ഴി​ലി​നും വി​ക​സ​ന​ത്തി​നും പ്ര​ത്യേ​കി​ച്ച് ഒ​രു രാ ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​യോ​ടും ആ​ഭി​മു​ഖ്യ​മി​ല്ലാ​ത്ത​വ​രാ​ണ് ഈ ​ഭൂ​രി​പ​ക്ഷം പേ​രും. ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ല്‍ പ​ഠ​നം നേ​ടി​യ​വ​രും മെ​ച്ച​പ്പെ​ട്ട തൊ​ഴി​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​ണ്. മെ​ച്ച​പ്പെ​ട്ട തൊ​ഴി​ലും വി​ക​സ​ന​വു​മാ​ണ് ഇ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ഹ​ന നി​ര്‍​മാ​ണ ക​മ്പ​നി​ക​ളും മൊ​ബൈ​ല്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ളും വ​ന്‍​കി​ട ഫാ​ക്‌​ട​റി​ക​ളും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട തൊ​ഴി​ല​വ​സ​ര​വും വേ​ത​ന​വും ന​ൽ​കു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ എ​ന്ത് വ്യ​വ​സാ​യ സം​രം​ഭം ഉ​ണ്ടെ​ന്നാ​ണ് അ​വ​രു​ടെ ചോ​ദ്യം. പു​തി​യ ത​ല​മു​റ​യി​ല്‍ ഒ​രു വി​ഭാ​ഗം ആ​ത്മീ​യ പ​രി​പാ​ടി​ക​ളി​ലും ഭ​ജ​നു​ക​ളി​ലും കൂ​ട്ട​ത്തോ​ടെ പ​ങ്കെ​ടു​ക്കു​ന്നു.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ്വാ​ധീ​നം
പ്ര​ഫ​ഷ​ണ​ല്‍ ബി​രു​ദ​ങ്ങ​ള്‍ നേ​ടി​യ​വ​രും ടെ​ക്കി​ക​ളും ഈ ​കൂ​ട്ട​ങ്ങ​ളി​ല്‍ അ​ധി​ക​മാ​ണ്. ഡി​ജി​റ്റ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ക്കൂ​ട്ട​ർ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ നി​ല​പാ​ടു​ക​ള്‍ വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കു​ന്ന​വ​രാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ ഇ​വ​രു​ടെ തീ​രു​മാ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യി​ല്ല. ന്യൂ​ന​പ​ക്ഷ​മാ​യ ഈ ​വി​ഭാ​ഗം നി​ശ​ബ്ദ​മാ​യി​ട്ടാ​യി​രി​ക്കും പോ​ളിം​ഗ് ബൂ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക. ജെ​ന്‍​സി വി​ഭാ​ഗ​ത്തെ സ്വാ​ധീ​നി​ക്കാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഡി​ജി​റ്റ​ല്‍ മാ​ര്‍​ഗ​ങ്ങ​ളി​ലും രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment