മ​മ്മൂ​ട്ടി​യോ​ടൊ​പ്പം പു​ഴുവിൽ അഭിനയിക്കാൻ തയാറെടുക്കുന്നതിനിടയിലും മുൻപ് കസബയെക്കുറിച്ച് പ​റ​ഞ്ഞ​തി​ല്‍ മാറ്റമില്ലെന്ന് പാ​ര്‍​വ​തി

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി നി​തി​ന്‍ ര​ണ്‍​ജി പ​ണി​ക്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ക​സ​ബ. ക​സ​ബ​യി​ലെ സ്ത്രീ​വി​രു​ദ്ധ​ത ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തി​നെ​തി​രേ ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത് പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​ന്ന​ത് അ​ന്നു വി​വാ​ദ​മാ​യി​രു​ന്നു. പാ​ര്‍​വ​തി​ക്കെ​തി​രേ മ​മ്മൂ​ട്ടി ആ​രാ​ധ​ക​ര്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

ക​സ​ബ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ താ​ന്‍ ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്ന് ആ​വ​ര്‍​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് പാ​ര്‍​വ​തി ഇ​പ്പോ​ള്‍.മ​മ്മൂ​ട്ടി​യോ​ടൊ​പ്പം പു​ഴു എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ര്‍​വ​തി.

ക​സ​ബ വി​വാ​ദ​വും പു​ഴു​വും ത​മ്മി​ലു​ള്ള ബ​ന്ധ​പ്പെ​ടു​ത്ത​ലി​നെ കു​റി​ച്ച് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി മു​മ്പു​ണ്ടാ​യ വി​വാ​ദ​ത്തെ​ക്കു​റി​ച്ചും പ​റ​ഞ്ഞ​ത്. ക​സ​ബ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദം തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ന്നും മ​മ്മൂ​ട്ടി​യോ​ടാ​യി​രു​ന്നി​ല്ല എ​ന്നും മ​റി​ച്ച് സി​നി​മ​യോ​ടാ​യി​രു​ന്നു ത​ന്‍റെ എ​തി​ര്‍​പ്പെ​ന്നും പാ​ര്‍​വ​തി പ​റ​ഞ്ഞു.

ഞാ​ന്‍ മു​മ്പും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​മൊ​രു അ​സാ​ധ്യ ന​ട​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യം ക​ണ്ടു ത​ന്നെ​യാ​ണ് ഞാ​നും വ​ള​ര്‍​ന്ന​ത്. പ​ക്ഷെ ഞാ​ന്‍ അ​ന്ന് പ​റ​ഞ്ഞ രാഷ്‌ട്രീ​യ​ത്തി​ല്‍ ത​ന്നെ​യാ​ണ് ഇ​ന്നും ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​ത്. അ​തി​ല്‍ മാ​റ്റ​മൊ​ന്നു​മി​ല്ല. അ​തി​ന് അ​ദ്ദേ​ഹ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.

ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഒ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. ഞാ​നും അ​ദ്ദേ​ഹ​വും ത​മ്മി​ലാ​യി​രു​ന്നി​ല്ല പ്ര​ശ്നം. എ​ന്‍റെ പ്ര​ശ്നം സി​നി​മ​യോ​ടാ​യി​രു​ന്നു. പ​ക്ഷെ അ​ടു​ത്ത ദി​വ​സം വ​ന്ന ചി​ല പ​ത്ര​​ങ്ങ​ളി​ല്‍ ക​ണ്ട​ത് പാ​ര്‍​വ​തി മ​മ്മൂ​ട്ടി​ക്കെ​തി​രേ എ​ന്നാ​ണ്. അ​വ​ര്‍​ക്ക് വേ​ണ്ട​ത് വി​വാ​ദ​മാ​ണ്. പ​ക്ഷെ സ​ത്യം ന​മു​ക്ക​റി​യാ​മ​ല്ലോ.- പാ​ര്‍​വ​തി പ​റ​ഞ്ഞു.

 

Related posts

Leave a Comment