പാ​സ​ഞ്ച​റു​ക​ള്‍ എ​ക്‌​സ്പ്ര​സു​ക​ളാ​യി… ലാഭം മാ​ത്രം​ ലക്ഷ്യമിട്ട് റെ​യി​ൽവേ

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: പാ​സ​ഞ്ച​റു​ക​ളെ​ല്ലാം എ​ക്‌​സ്പ്ര​സു​ക​ളാ​ക്കി മാ​റ്റി​യ​തോ​ടെ റെ​യി​ൽ​വേ​യ്ക്കു​ണ്ടാ​യ​ത് വ​ലി​യ സാ​മ്പ​ത്തി​ക ലാ​ഭം. പാ​സ​ഞ്ച​ർ ട്രെ​യി​ന്‌ 10 രൂ​പ​യാ​യി​രു​ന്നു മി​നി​മം ചാ​ർ​ജെ​ങ്കി​ൽ ‘പ​ക​രം വ​ന്ന’ അ​ൺ​റി​സ​ർ​വ്‌​ഡ്‌ എ​ക്‌​സ്‌​പ്ര​സി​ൽ 30 രൂ​പ​യാ​ണ്.

കോ​വി​ഡ്‌ കാ​ല​ത്ത്‌ നി​ർ​ത്തി​യ പാ​സ​ഞ്ച​ർ സ​ർ​വീ​സ്‌ സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം 2022 ജൂ​ലൈ​യി​ലാ​ണ്‌ എ​ക്‌​സ്പ്ര​സു​ക​ളാ​ക്കി പു​നഃ​സ്ഥാ​പി​ച്ച​ത്‌. പാ​സ​ഞ്ച​ർ സ്റ്റോ​പ്പു​ക​ളും എ​ക്‌​സ്‌​പ്ര​സ്‌ നി​ര​ക്കും എ​ന്ന​താ​ണ്‌ സ്ഥി​തി. ഇ​തു​വ​ഴി ഇ​ര​ട്ടി വ​രു​മാ​ന​മാ​ണ് റെ​യി​ല്‍​വേ​യ്ക്കു​ണ്ടാ​യ​ത്.

ഏ​റെ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന കോ​യ​മ്പ​ത്തൂ​ർ–​മം​ഗ​ളൂ​രു, പു​ന​ലൂ​ർ– മ​ധു​ര പാ​സ​ഞ്ച​ർ ഉ​ൾ​പ്പെ​ടെ 20 ട്രെ​യി​നു​ക​ളും പാ​സ​ഞ്ച​ർ സ​ർ​വീ​സാ​യി ഓ​ടേ​ണ്ട​താ​യി​രു​ന്നു. ഇ​വ അ​ൺ​റി​സ​ർ​വ്‌​ഡ്‌ എ​ക്‌​സ്‌​പ്ര​സാ​യാ​ണ് ഇ​പ്പോ​ള്‍ സ​ർ​വീ​സ്‌ ന​ട​ത്തു​ന്ന​ത്‌.

ഷൊ​ർ​ണൂ​ർ– തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ–​നി​ല​മ്പൂ​ർ, തൃ​ശൂ​ർ–​ക​ണ്ണൂ​ർ, കൊ​ല്ലം–​ആ​ല​പ്പു​ഴ, ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്‌–​ഷൊ​ർ​ണൂ​ർ, ചെ​റു​വ​ത്തൂ​ർ– ക​ണ്ണൂ​ർ, ക​ണ്ണൂ​ർ–​മം​ഗ​ളൂ​രു, നാ​ഗ​ർ​കോ​വി​ൽ–​കൊ​ച്ചു​വേ​ളി എ​ന്നി​വ​യി​ൽ വ​ലി​യ​തി​ര​ക്കാ​ണ്‌. ഇ​തി​ൽ കൂ​ടു​ത​ൽ​പേ​രും സ്വ​കാ​ര്യ​ജോ​ലി​ക​ൾ​ക്കാ​യി പോ​കു​ന്ന​വ​രാ​ണ്‌.

മു​തി​ർ​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള യാ​ത്രാ​സൗ​ജ​ന്യം നി​ർ​ത്ത​ലാ​ക്കി​യ​തും പാ​സ​ഞ്ച​ർ സ​ർ​വീ​സ്‌ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​ർ​ക്ക്‌ ഏ​റെ​പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു.

ഇ​തി​ന്‌ പു​റ​മേ​യാ​ണു സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ എ​സി കോ​ച്ചു​ക​ളാ​യി മാ​റ്റു​ന്ന​ത്‌ തു​ട​രു​ന്ന​തും. എ​ട്ട്‌ ട്രെ​യി​നു​ക​ളു​ടെ ഒ​ന്ന്‌ വീ​തം കോ​ച്ചു​ക​ളാ​ണ്‌ സെ​പ്‌​തം​ബ​റി​ൽ​മാ​ത്രം എ​സി കോ​ച്ചാ​ക്കി​യ​ത്‌. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഏ​റെ​യു​ണ്ടെ​ങ്കി​ലും ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ലെ ജ​ന​റ​ൽ കോ​ച്ചു​ക​ൾ റെ​യി​ൽ​വേ വെ​ട്ടി​ക്കു​റ​ച്ചു.

Related posts

Leave a Comment