ക​ഞ്ചാ​വ് പ്ര​തി​യെ തേ​ടി​യെ​ത്തി​യ പോ​ലീ​സി​നോ​ട് ക​ട്ട​ക്ക​ലി​പ്പി​ൽ വീ​ട്ടു​കാ​ർ; ഒടുവിൽ വീ​ട്ടു​കാ​രുടെ മി​ണ്ടാ​ട്ടം മു​ട്ടിച്ച് പോലീസ്

തി​രു​വി​ല്വാ​മ​ല : ക​ഞ്ചാ​വു കേ​സി​ലെ പ്ര​തി​യെ തേ​ടി വീ​ട്ടി​ൽ തി​ര​ച്ചി​ലി​നെ​ത്തി​യ പോ​ലീ​സി​നെ ത​ട​ഞ്ഞ് വീ​ട്ടു​കാ​ർ. ഒ​ടു​വി​ൽ വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​പ്പോ​ൾ വീ​ട്ടു​കാ​ർ വ​യ​ല​ന്‍റ് സീ​ൻ അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സി​നോ​ടു സ​ഹ​ക​രി​ച്ചു.സാ​ധ​നം തേ​ടി വ​ന്ന ഫോ​ണ്‍ കോ​ൾ കൂ​ടി സ്പീ​ക്ക​ർ ഓ​ണ്‍ ചെ​യ്ത് ലൈ​വാ​യി കേ​ൾ​പ്പി​ച്ചു​കൊ​ടു​ത്ത​തോ​ടെ വീ​ട്ടു​കാ​ർ അ​ട​ങ്ങി​ത്ത​ണു​ത്തു.

പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തി​രു​വി​ല്വാ​മ​ല ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടു​ള്ള വീ​ട്ടു​കാ​രു​ടെ സീ​നു​ക​ൾ അ​ര​ങ്ങേ​റി​യ​ത്.ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും തേ​ടി​വ​ന്ന​യാ​ൾ​ക്ക് അ​ങ്ങി​നെ​യു​ള്ള ഡി​ലീം​ഗ് ഒ​ന്നു​മി​ല്ലെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ പ്രാ​ദേ​ശി​ക നേ​താ​വി​നെ വി​ളി​ക്കു​മെ​ന്നെ​ല്ലാം വീ​ട്ടു​കാ​ർ ക​ട്ട​ക്ക​ലി​പ്പി​ൽ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

എ​ന്നാ​ൽ തി​ക​ഞ്ഞ സം​യ​മ​നം പാ​ലി​ച്ച് ഒ​ട്ടും ചൂ​ടാ​വാ​തെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പെ​യി​ന്‍റ​ടി​ച്ച സോ​ഡാ കു​പ്പി​ക്ക​ത്തു ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ സാ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​ന് ഫോ​ണ്‍ വ​ന്നു. ഫോ​ണ്‍ സ്പീ​ക്ക​ർ മോ​ഡി​ലി​ട്ട് ആ​വ​ശ്യം കേ​ൾ​പ്പി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​ർ ഒ​ന്നും പ​റ​യാ​തെ പോ​ലീ​സി​നോ​ട് സോ​റി പ​റ​ഞ്ഞ് അ​ട​ങ്ങി.

തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്ന് സൂ​ര​ജ് (20) എ​ന്ന​യാ​ളെ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. നേ​ര​ത്തെ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഫ​വാ​സ് (22) എ​ന്ന പ്ര​തി​യി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​വി​ടെ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. തി​രു​വി​ല്വാ​മ​ല, പാ​ന്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന വ്യാ​പ​ക​മാ​ണ്.

സ്വ​ന്തം ലേ​ഖ​ക​ൻ

 

Related posts

Leave a Comment