പ്ര​ള​യം: ചെ​ങ്ങ​ന്നൂ​രി​ലും തൃ​പ്പൂ​ണി​ത്തു​റയിലും ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാ​മ്പ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തെ തു​ട​ർ​ന്നു പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ഞാ​യ​റാ​ഴ്ച സൗ​ജ​ന്യ പാ​സ്പോ​ർ​ട്ട് ക്യാ​മ്പ്. ചെ​ങ്ങ​ന്നൂ​രി​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലു​മാ​ണ് പാ​സ്പോ​ർ​ട്ട് ക്യാ​മ്പ്. പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കേ​ടാ​യ​വ​ർ​ക്കും ഇ​വി​ട​ങ്ങ​ളി​ലെ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താം.

ഓ​ണ്‍​ലൈ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് റ​ഫ​റ​ൻ​സ് നമ്പ​ർ എ​ടു​ത്ത ശേ​ഷ​മാ​ണ് സേ​വാ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തേ​ണ്ട​ത്. എ​ല്ലാ ജി​ല്ലാ​ക്കാ​ർ​ക്കും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts